ന്യൂദല്‍ഹി: ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും റഷ്യ-ഉക്രൈന്‍ യുദ്ധവും മറ്റും മൂലം പണപ്പെരുപ്പത്താല്‍ ഞെരുങ്ങുമ്പോള്‍ ഒരു മരുപ്പച്ചയായി ഇന്ത്യ തുടരുകയാണെന്ന് എസ് ബി ഐയുടെ ഗവേഷണ റിപ്പോര്‍ട്ട്. എസ് ബി ഐ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷിന്റെ നേതൃത്വത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യയുടെ ഈ നേട്ടത്തില്‍ പ്രധാനമന്ത്രിയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇന്ത്യയുടെ മൈക്രോ മാനേജ്മെന്‍റ് വിദഗ്ധമായി കൈകാര്യം ചെയ്തതില്‍ മോദി സര്‍ക്കാരിന്റെ പങ്ക് ചെറുതല്ല.
ലോകത്ത് അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശനിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഇന്ത്യ ഒരു മരുപ്പച്ചയായി നിലകൊള്ളുകയായിരുന്നു. എസ്ബിഐ റിസര്‍ച്ചിന്റെ ഏറ്റവും ഒടുവിലത്തെ ഇകോറാപ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
യുഎസ്, യുകെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഭക്ഷ്യവിലയിലും ഊര്‍ജ്ജച്ചെലവിലും ജീവിതച്ചെലവിലും നിയന്ത്രണം വിടാതെ പിടിച്ചുനിന്നതായും എസ് ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്ത്യയെ ബാധിച്ചെങ്കിലും മൈക്രോ മാനേജ്മെന്‍റിന്റെ കാര്യത്തില്‍ വികസിത രാജ്യങ്ങളേക്കാള്‍ ഇന്ത്യ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചെന്നും എസ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവിതച്ചെലവ് വര്‍ധന ജര്‍മ്മനിയിലും യുകെയിലും 20 ശതമാനത്തില്‍ അധികമായിരുന്നെങ്കില്‍ ഇന്ത്യയില്‍ അത് വെറും 12 ശതമാനമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകമാകെ ഇന്ധനവില കുതിച്ചുയര്‍ന്നപ്പോള്‍ ഇന്ത്യയ്‌ക്ക് അത് പിടിച്ചു നിര്‍ത്താനായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: