നന്ദമുരി ബാലകൃഷ്ണ, ഗോപിചന്ദ് മലിനേനി, മൈത്രി മൂവി മേക്കേഴ്‌സ് ചിത്രം വീരസിംഹ റെഡ്ഡി ജനുവരി 12 2023 ന് ഗ്രാൻഡ് റീലീസ് ആയി തീയേറ്ററുകളിൽ എത്തും.. മൈത്രി മൂവി മേക്കേഴ്‌സിന്റെ കീഴിൽ ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന റെഡ്ഡിയിൽ ഇതുവരെ കാണാത്ത മാസ് അവതാരത്തിലാണ് സൂപ്പർ താരം നതസിംഹ നന്ദമുരി ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്. തിയറ്ററുകളിൽ ആരാധകർക്ക് ആവേശം പകരാൻ തക്ക ഘടകങ്ങൾ ചിത്രത്തിലുണ്ടാകും എന്നാണ് പ്രതീക്ഷകൾ.
ശ്രുതി ഹാസൻ നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിഷി പഞ്ചാബി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ സായ് മാധവ് ബുറയാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ ക്രാഫ്റ്റ്സ്മാൻ നവിൻ നൂലി എഡിറ്റിംഗും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനറും നിർവ്വഹിക്കുന്നു. രാം-ലക്ഷ്മൺ ജോഡിയും വെങ്കട്ടും ചേർന്ന് സംഘട്ടനം ഒരുക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ചന്തു രവിപതിയാണ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഹൈദരാബാദിലാണ് നടക്കുന്നത്.
അഭിനേതാക്കൾ: നന്ദമുരി ബാലകൃഷ്ണ, ശ്രുതി ഹാസൻ, ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി (പ്രത്യേക നമ്പർ) തുടങ്ങിയവർ.
കഥ, തിരക്കഥ, സംവിധാനം: ഗോപിചന്ദ് മലിനേനി
നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ രവിശങ്കർ
ബാനർ: മൈത്രി മൂവി മേക്കേഴ്സ്
സംഗീത സംവിധായകൻ: തമൻ എസ്
DOP: ഋഷി പഞ്ചാബി
എഡിറ്റർ: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്
സംഭാഷണങ്ങൾ: സായ് മാധവ് ബുറ
സഘട്ടനം : രാം-ലക്ഷ്മൺ, വെങ്കട്ട്
സിഇഒ: ചിരഞ്ജീവി (ചെറി)
സഹസംവിധായകൻ: കുറ രംഗ റാവു
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു രവിപതി
ലൈൻ പ്രൊഡ്യൂസർ: ബാല സുബ്രഹ്മണ്യം കെ.വി.വി
പബ്ലിസിറ്റി: ബാബ സായ് കുമാർ
പിആർഒ: ശബരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: