തിരുവനന്തപുരം: രണ്ടിരട്ടകളുടെ ഇരട്ടനേട്ടംകൊണ്ട് വ്യത്യസ്ഥമായി കായികമേള. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ വെള്ളിയും വെങ്കലവും സ്വന്തമാക്കിയത് പാലക്കാട് മുണ്ടൂര്‍ എച്ച്എസ്എസിലെ അനന്യ.എസും അലന്യ.എസുമാണ് ആദ്യം ഈ നേട്ടത്തിലെത്തിയ ഇരട്ട സഹോദരിമാര്‍. വൈകുന്നേരം സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ നേടിയത് എറണാകുളം ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അനിറ്റ മരിയ ജെയും അലീന മരിയാ ജെയും സ്വര്‍ണവും വെങ്കലവും നേടി.
കൈയതയില് തോട്ടംതൊഴിലായിയായ സുരേഷ് എ.സിയുടേയും ജയഭാരതിയുടേയും മക്കളാണ് അനന്യയും അലന്യയും. ജൂനിയര്‍ സ്റ്റേറ്റ് മീറ്റില്‍ മെഡലും നാഷണല്‍ സ്കൂള്‍ മീറ്റില്‍ കളിച്ചതിന്റെ അനുഭവസമ്പത്തും സംസ്ഥാന സ്ക്കൂള് കായികമേളയില്‍ മെഡല്‍ നേടാന്‍ സഹായകമായതായി അലന്യയും അലീനയും പറഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുന്ന അലീന ഇളയ സഹോദരിയാണ്. അലീനയും ഓട്ടത്തില്‍ പരിശീലനം നേടുന്നുണ്ട്. ഇരുവരും ഏഴാം ക്ലാസ് മുതല്‍ അത്ലറ്റിക്സ് പ്രാക്റ്റീസ് ചെയ്യുന്നു. ഒളിംപ്യന്‍ പി.യു ചിത്രയുടെ പരിശീലകനായിരുന്ന സിജിനാണ് ഇവരുടെ പ്രതിഭ തിരിച്ചറിഞ്ഞ് ട്രാക്കിലേക്ക് എത്തിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലയില്‍ നടന്ന സംസ്ഥാന മീറ്റില്‍ എട്ടാം ക്ലാസുകാരിയായ അനന്യ ജൂനിയര്‍ വിഭാഗത്തില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ച് വെങ്കലം നേടി. അനന്യക്ക് ഇനി 1500 മീറ്റര്‍, നാല് കിലോമീറ്റര്‍ ക്രോസ് കണ്ട്രി എന്നിവയിലും മത്സരം ബാക്കിയാണ്. കോട്ടയം പൂഞ്ഞാര്‍ എസ്എംവിഎച്ച്എസ്എസിലെ ദേവിക ബെന്നിനാണ് സ്വര്‍ണം.
എറണാകുളം മേഴ്സികുട്ടന് അക്കാഡമിയില്‍ കഴിഞ്ഞ ആറ് വര്‍ഷമായി പരിശീലനം നടത്തുന്ന അനീറ്റയ്ക്കും ആലീനയ്ക്കും ഇത് മൂന്നാം സ്കൂള്‍ മീറ്റാണ്. 2018 സ്കൂള്‍ മീറ്റില്‍ സബ്ജൂനിയര് വിഭാഗത്തില്‍ സ്വര്‍ണം സ്വന്തമാക്കി. കൂടാതെ യൂത്ത് അത്ലറ്റിക് മീറ്റില്‍ അനീറ്റയ്ക്ക് മെഡല്‍ നേടി. എന്നാല്‍ എറണാകുളം റവന്യൂ ജില്ലാ മേളയില്‍ അനീറ്റയെ കടത്തിവെട്ടി അലീനയ്ക്കായിരുന്നു സ്വര്‍ണം. എന്നാല്‍ ഇന്നലെ നേരിയ പേശിവലിവ് അനുഭവപ്പെട്ട അലീന സഹോദരിക്ക് പിന്നില്‍ മൂന്നാമതായി ഫിനിഷ് ചെയ്തു. ജോണ്‍ സി. ജോസഫിന്റേയും ബിന്ദുവിന്റേയും മക്കളാണ് ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: