കൊച്ചി: വിശ്വഹിന്ദു പരിഷത്ത് മുന്‍ ദേശീയ ഉപാധ്യക്ഷനും മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ.വി മദനന്‍ മാസ്റ്റര്‍(83) അന്തരിച്ചു. ആലുവ യുസി കോളജിന് സമീപം ഡോക്‌ടേഴ്‌സ് ലൈനില്‍ രേവതിയിലായിരുന്നു താമസം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, എന്‍ട്രന്‍സ് പരീക്ഷ കമ്മീഷണര്‍ എന്നീ ഔദ്യോഗിക ചുമതലകള്‍ വഹിച്ചിട്ടുണ്ട്്. പട്ടിക ജാതി വര്‍ഗ സംവരണ സംരക്ഷണ സമിതിയുടെ വൈസ് പ്രസിഡന്റ്, ആര്‍എസ്എസ് ആലുവ ജില്ല സംഘചാലക്, പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി രക്ഷാധികാരി എന്നീ ചുമതലകള്‍ വഹിച്ചു.
പരേതയായ എ.കെ. വള്ളിയമ്മയാണ് ഭാര്യ. മക്കള്‍: ഡോ. ഗോപി കൃഷ്ണ(അസി. പ്രൊഫസര്‍), മുരളികൃഷ്ണ (ഫാക്‌സെറ്റ്, ഹൈദരാബാദ്), കൃഷ്ണ മുരാരി(എസ്ബിഐ). മരുമക്കള്‍: ഡോ. പ്രവീണ ഗംഗാധരന്‍(അസി. പ്രൊഫസര്‍, ഐഐടി പാലക്കാട്), ദിവ്യ കൃഷ്ണ, നീനു രവീന്ദ്രന്‍(എസ്ബിഐ). സഹോദരങ്ങള്‍: കെ.വി. തങ്കമ്മ, കെ.വി. രാജമ്മ, കെ.വി. തമ്പി, കെ.വി. രാജു. സംസ്‌കാരം ഇന്ന്് വൈകിട്ട് അഞ്ചിന് യുസി കോളജിനു സമീപം എസ്എന്‍ഡിപി ശ്മശാനത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക