ന്യൂദല്‍ഹി: കാമ്പസ് പ്ലേസ്മെന്റില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) വിദ്യാര്‍ത്ഥിക്ക് വന്‍തുക ശമ്പളം വാഗ്ദാനം ചെയ്ത് വിദേശക്കമ്പനി. ഐഐടി കാണ്‍പൂരിലെ വിദ്യാര്‍ത്ഥിക്കാണ് നാല് കോടി ശമ്പളം നല്‍കുന്നത്.
ജെയ്ന്‍ സ്ട്രീറ്റ് (Jane Street) എന്ന കമ്പനിയാണ് ഈ വിദ്യാര്‍ത്ഥിയെ നാല് കോടി ശമ്പളത്തിന് ജോലിക്കെടുത്തിരിക്കുന്നത്. ഇക്കാര്യം ഐഐടി കാണ്‍പൂരിലെ പ്ലേസ് മെന്റ് ടീമില്‍ അംഗമായ വിദ്യാര്‍ത്ഥിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജോലി കിട്ടിയ വിദ്യാര്‍ത്ഥിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
2000 ജീവനക്കാരുള്ള ഒരു പ്രൊപ്രൈറ്ററി ട്രേഡിംഗ് സ്ഥാപനമാണ് ജെയിന് സ്ട്രീറ്റ്. ഏകദേശം 17 ട്രില്ല്യണ്‍ ഡോളറിന്റെ സെക്യൂരിറ്റികളാണ് 2020ല്‍ ജെയിന് സ്ട്രീറ്റ് ട്രേഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: