അമരാവതി: ആന്ധ്രയില്‍ ഏറെ വരുമാനമുള്ള തിരുപ്പതി ക്ഷേത്രവും ആന്ധ്ര സര്‍ക്കാരും ചേര്‍ന്ന് ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ 1400 ക്ഷേത്രങ്ങള്‍ കൂടി നിര്‍മ്മിക്കാന്‍ തീരുമാനം. ആര്‍എസ്എസുമായി ബന്ധമുള്ള എന്‍ജിഒ ആയ സമരസത സേവാ ഫൗണ്ടേഷന് (എസ്എസ്എഫ്) ആണ് ഈ നീക്കത്തിന് പിന്നില്‍.
1400ല്‍ 330 ക്ഷേത്രങ്ങള്‍ എസ്എസ്എഫ് ആണ് നിര്‍മ്മിക്കുക. ബാക്കിയുള്ള 1060 ക്ഷേത്രങ്ങളുടെ നിര്‍മ്മാണമേല്‍നോട്ടം ആന്ധ്ര സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഏറ്റെടുക്കുമെന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ക്ഷേത്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.
പത്ത് ലക്ഷം രൂപയിലാണ് ക്ഷേത്രം നിര്‍മ്മിക്കുക. എട്ട് ലക്ഷം രൂപയുടെ ക്ഷേത്രവും അതില്‍ രണ്ട് ലക്ഷം രൂപയുടെ വിഗ്രഹവും. ഇതില്‍ വെങ്കിടേശ്വര ക്ഷേത്രമാണ് നിര്‍മ്മിക്കുന്നതെങ്കില്‍ അതിലെ വിഗ്രഹത്തിന്റെ ചെലവ് തിരുപ്പതി ക്ഷേത്ര വഹിക്കും. നാട്ടുകാരുടെ ആവശ്യപ്രകാരമാണ് ഇത്തരം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: