.അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ചു കഴിഞ്ഞു എന്ന് പ്രധാനമന്ത്രി മോദി. ഗുജറാത്തിലെ പത്താനില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി. ഇപ്പോഴേ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ബിജെപി ദുരുപയോഗം ചെയ്തു എന്ന ആരോപണം കോണ്‍ഗ്രസ് ഉയര്ത്തത്തുടങ്ങി എന്നതാണ് കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ചുവെന്നതിന്റെ ലക്ഷണമെന്നും നരേന്ദ്രമോദി പറഞ്ഞു.
ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ ഒന്നിന് 60 ശതമാനം പോളിംഗാണ് നടന്നത്. “കച്ച്, കതിയവാഡ്, തെക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളില്‍ വോട്ടിംഗ് കഴിഞ്ഞതോടെ കോണ്‍ഗ്രസ്, ബിജെപി വിജയിക്കും എന്ന് തീരുമാനിച്ചുകഴിഞ്ഞു. എന്താണ് അതിന്റെ ലക്ഷ്ണ്ണമെന്നോ? കോണ്‍ഗ്രസ് ഇലക്ട്രോണിക് വോട്ടിംഗ് മെഷിനിനെക്കുറിച്ച് പരാതി പറയാന്‍ തുടങ്ങിയതോടെ മനസ്സിലാക്കാം, കോണ്‍ഗ്രസ് ഗുജറാത്തില്‍ പരാജയം സമ്മതിച്ചെന്ന്. “- മോദി പറഞ്ഞു.
“ആദ്യഘട്ട പോളിംഗ് തുടങ്ങുന്നതിന് മുന്‍പേ തന്നെ കോണ്‍ഗ്രസ് ഈ ആരോപണം ഉയര്‍ത്തിത്തുടങ്ങിയിരുന്നു.”- മോദി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: