അഹമ്മദാബാദ്: ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുഷ്പാഞ്ജലി യാത്ര. ആശിര് വാദവുമായി പതിനായിരങ്ങള്‍. രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലങ്ങളിലെ പ്രചാരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മൂന്നു മണിക്കൂര്‍ നീണ്ട മെഗാ റോഡ്ഷോ നടത്തിയത്.
യാത്രയ്ക്കിടെ കടന്നുവന്ന ആംബുലന്‍സിന് വഴിയൊരുക്കാന്‍ മോദി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് ആംബുലന്‍സ് പോയതിനുശേഷമാണ് മോദി സഞ്ചരിച്ച തുറന്ന വാഹനം കടന്നുപോയത്. പുഷ്പാഞ്ജലി യാത്ര എന്ന പേരില്‍ 16 നിയമസഭാമണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ യാത്ര സഞ്ചരിച്ചത് ഏകദേശം 50 കിലോമീറ്ററിലധികം ദൂരം.
ഹരിതകുങ്കുമവര്ണമണിഞ്ഞ റോഡിനിരുവശവും ജയ് ജയ് വിളികളുമായി ജനക്കൂട്ടം. നരോദഗാമില്‍ നിന്ന് ആരംഭിച്ച യാത്ര ഗാന്ധിനഗര്‍ സൗത്തില്‍ സമാപിക്കുമ്പോഴേയ്ക്കും നഗരം ഇളകിമറിഞ്ഞു. വൈകിട്ട് 3.30നാണ് യാത്ര ആരംഭിക്കുമെന്ന് അറിയിച്ചത്. എന്നാല്‍ അതിന് മണിക്കൂറുകള്‍ക്കുമുമ്പ് തന്നെ റോഡിനിരുവശവും കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ തിങ്ങിക്കൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: