കൊച്ചി : കോടതി ഉത്തരവുണ്ടായിട്ടും കോളേജിന് അഫിലിയേഷന് നല്‍കാത്തതില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കണ്ണൂരിലെ മലബാര്‍ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് കോടതി ഉത്തരവുണ്ടായിട്ടും സര്‍വകലാശാലയില്‍ അഫിലിയേഷന് നല്‍കാത്തതിലാണ് ഇത്തരത്തില്‍ വിമര്‍ശിച്ചത്.
കോളേജിനുള്ള അഫിലിയേഷനായി സര്‍ക്കാരും ഹൈക്കോടതിയും അനുകൂല നിലപാട് സ്വീകരിച്ചിട്ടും കണ്ണൂര്‍ സര്‍വ്വകലാശാല അനുമതി നല്കാന് തയ്യാറായിരുന്നില്ല. ഇതോടെ് കോടതിലക്ഷ്യ ഹര്‍ജിയുമായി ട്രസ്റ്റ് മാനേജ്മെന്റ് ഹൈക്കോടതിയേയും സമീപിക്കുകയായിരുന്നു.
അഫിലിയേഷന് നല്കാന് ഹൈക്കോടതി നേരത്തെയും നിര്‍ദേശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്, രജിസ്റ്റര്‍ പ്രൊഫ ജോബി കെ ജോസ് എന്നിവര്‍ ഈ മാസം ഒമ്പതിന് കോടതിയില്‍ നേരിട്ട് ഹാജരായി കാരണം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: