ദുബായ്: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ കൈത്തറിയുടെ വര്ണ്ണച്ഛായയാല് താലികെട്ട് വാര്‍ത്തയാക്കിയ ഇന്‍ഡോ ഇറ്റാലിയന്‍ ദമ്പതികള്‍ക്ക് അറേബ്യന്‍ തീമില്‍ യു.എ.ഇ യില്‍ വച്ചൊരുക്കിയ സ്വീകരണച്ചടങ്ങ് അറബ് സമൂഹത്തിന്റെ മനസ്സു കീഴടക്കി. ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനും സി.ഇ.ഒ യുമായ സര് സോഹന്‍ റോയിയുടേയും ഇന്റീരിയര്‍ ഡിസൈനറും പ്രശസ്ത ഫാഷന്‍ ഡിസൈനറുമായ അഭിനി സോഹന്‍ റോയിയുടേയും മകള്‍ നിര്മ്മാല്യയുടേയും ഇറ്റാലിയന്‍ വരന് ഗില്ബര്ട്ടോയുടേയും വിവാഹാഘോഷങ്ങള്‍ക്കായി അറേബ്യന്‍ വസ്ത്രങ്ങളണിഞ്ഞു. എഴുനൂറ്റി അന്‍പതോളം വരുന്ന അതിഥികള്‍ എത്തിച്ചേര്‍ന്നു. ചടങ്ങില്‍ വൈവിധ്യമാര്‍ന്ന കലാകാരന്മാരും നൃത്തരൂപങ്ങളും സംഗീതവും ഭക്ഷണവും ഒട്ടകവും പരുന്തുമടക്കമുള്ള പക്ഷിമൃഗാദികളും ചടങ്ങിനെ അവിസ്മരണീയമാക്കി.
‘സഹപ്രവര്‍ത്തകര്‍ മകള്ക്കായൊരുക്കിയ ഈ ‘അറേബ്യന്‍’ വിവാഹച്ചടങ്ങ് തനിയ്ക്കു ജീവിതത്തിലെല്ലാം നേടിത്തന്ന നാടിനുള്ള സമര്‍പ്പണമാണ്’ വധൂവരന്മാര്ക്ക് ആശംസ നേരവേ സോഹന്‍ റോയി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: