എസ് ജെ സൂര്യ, ലൈല, നാസര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി ആമസോണ്‍ പ്രൈമില്‍ ഡിസംബര്‍ 2 മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്ന വെബ് സീരീസാണ് ‘വതന്തി’. ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന സീരീസ് സംവിധാനം ചെയ്യുന്നത് ‘കൊലൈകാരന്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആന്‍ഡ്രൂ ലൂയിസാണ്. എന്നാല്‍ ഇതേ സീരീസിലെ ക്രൂ ലിസ്റ്റില്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരു മലയാളി പേരുമുണ്ട്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അരുണ്‍ വെഞ്ഞാറമൂടാണ് അത്. വതന്തിയുടെ പ്രൊഡക്ഷന്‍ ഡിസൈനറായ അരുണ്‍ വെഞ്ഞാറമൂട് ഒരേ സമയം മലയാളത്തിലും തമിഴിലും തിരക്കുള്ള ആര്‍ട്ട് ഡയറക്ടറായും പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിക്കുകയാണ്.
നാല്പതോളം സിനിമകളില്‍ അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള അരുണ്‍ വെഞ്ഞാറമൂട് സ്വന്തന്ത്ര ആര്‍ട്ട് ഡയറക്ടറാകുന്നത് മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘അലമാര’ എന്ന സിനിമയിലൂടെയാണ്. തുടര്‍ന്ന് ബ്ലോക്ക് ബസ്റ്ററായ ആട് 2 , ഞാന്‍ മേരിക്കുട്ടി , ഫ്രഞ്ച് വിപ്ലവം , അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് , ജനമൈത്രി , തൃശൂര്‍ പൂരം എന്നിങ്ങനെ നിരവധി സിനിമകളില്‍ ആര്‍ട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചു. തൃശൂര്‍ പൂരത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍ ആയി വന്ന ദിലീപ് മാസ്റ്റര്‍ വഴിയാണ് പുഷ്കര്‍ ഗായത്രിയുടെ ആമസോണ്‍ െ്രെപമില്‍ സംപ്രേക്ഷണം ചെയ്ത ‘സുഴല്‍’ എന്ന ബിഗ് ബഡ്ജറ്റ് സീരീസില്‍ പ്രൊഡക്ഷന്‍ ഡിസൈനറായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നത്. സുഴലിന് ലഭിച്ച മികച്ച പ്രതികരണമാണ് പുഷ്കര്‍ ഗായത്രി തന്നെ നിര്‍മിക്കുന്ന ‘വതന്തി’യിലേയ്ക്കും അരുണ്‍ വെഞ്ഞാറമൂടിന് അവസരം നേടിക്കൊടുത്തത്.
നിലവില്‍ ഷൂട്ടിങ് പുരോഗമിക്കുന്നതും , പൂര്‍ത്തിയായതുമായ ഒരുപിടി പ്രോജക്ടുകളാണ് അരുണ്‍ വെഞ്ഞാറമൂടിന്റെ പേരിലുള്ളത്. ശിവകാര്ത്തികേയന് നായകനാകുന്ന മഡോണ അശ്വിന് ചിത്രം ‘മാവീരന്’ , െ്രെഫഡേ ഫിലിം ഹൗസ് നിര്‍മിച്ച ‘വാലാട്ടി’ , അനൂപ് മേനോന് അതിഥി രവി ചിത്രം , ധോണി പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന തമിഴ് ചിത്രം അടക്കം നിരവധി ചിത്രങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പെടും. ജേര്‍ണലിസ്റ്റ് കൂടിയായ ഭാര്യ ധന്യയ്ക്കും, മൂന്ന് വയസുകാരി മകള്‍ ആരാധ്യയ്ക്കും ഒപ്പം ചെന്നൈയിലാണ് നിലവില്‍ അരുണ്‍ വെഞ്ഞാറമൂട് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: