മെഹ്സാന: ഗുജറാത്തിലെ മെഹ്സാനയില്‍ കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പ് റാലിയിലേക്ക് കാള ഓടിക്കയറിയതോടെ ചടങ്ങ് അലങ്കോലമായി. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പങ്കെടുത്ത ചടങ്ങിലായിരുന്നു സംഭവം.
ജനക്കൂട്ടത്തിനിടയിലൂടെ കാള നിയന്ത്രണമില്ലാതെ കുതിച്ചോടുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ജനങ്ങളും ചിതറിയോടുന്നുണ്ട്.
ഏറെ നേരം കഴിഞ്ഞാണ് പിന്നീട് യോഗം ആരംഭിക്കാനായത്. ഈ കാളയോടിയതും ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണെന്നായിരുന്നു അശോക് ഗെഹ്ലോട്ട് ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: