അഹമ്മദാബാദ്: യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്ന പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഒരു സംഘടനയെയും വെച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കൃത്യമായ നിരീക്ഷണത്തിന് ശേഷമാണ്. നിരവധി സംസ്ഥാനങ്ങള്‍ നിരോധനം ആവശ്യപ്പെട്ടിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശവിരുദ്ധ പ്രവര്ത്ത നങ്ങളുമായി ബന്ധപ്പെട്ട ധാരാളം വിവരങ്ങളും തെളിവുകളും ശേഖരിച്ചതിന് ശേഷമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സംഘടനയുടെയും മോദി സര്‍ക്കാര്‍ വെച്ചു പൊറുപ്പിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ഗുജറാത്തില്‍ റാഡിക്കലൈസേഷന് വിരുദ്ധ സെല്‍ രൂപീകരിക്കുമെന്ന പ്രഖ്യാപനം നല്ല സംരംഭമാണ്. ആദ്യം ഇവിടെ നടപ്പാക്കട്ടെ. പിന്നീട് രാജ്യത്തുടനീളം നടപ്പാക്കുന്ന കാര്യം പരിശോധിക്കും. നിയമപരമായ രൂപം നല്‍കും. അതിന്റെ പ്രവര്‍ത്തന സംവിധാനം തീരുമാനിക്കും. റാഡിക്കലൈസേഷന് ഒരു വിഭാഗവുമായും യാതൊരു ബന്ധവുമില്ല, എന്നാല്‍ ഏതൊക്കെ ശക്തികളാണ് അതിനെ പ്രോത്സാഹിപ്പിക്കുന്നതെന്ന് എല്ലാവര്ക്കും അറിയാം. ലോകം മുഴുവന്‍ അതിനെക്കുറിച്ച് ആശങ്കാകുലരാണെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: