കണ്ണൂര്‍: കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തോടനുബന്ധിച്ച് മാര്‍ക്സിസ്റ്റ്-ജിഹാദി അക്രമത്തിന്റെ ഭീകരത വരച്ച് കാട്ടുന്ന യുവമോര്‍ച്ചയുടെ പ്രദര്‍ശിനി ജനശ്രദ്ധയാകര്‍ഷിക്കുന്നു. കണ്ണൂര്‍ ടൗണ്‍ സ്ക്വയറിലെ പ്രദര്‍ശിനിയില്‍ നൂറുകണക്കിനാളുകളാണ് എത്തിച്ചേരുന്നത്. അന്‍പത് വര്‍ഷത്തിലധികമായി ജില്ലയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ മാര്‍ക്സിസ്റ്റ്-ജിഹാദി സംഘം സമാനതകളില്ലാത്ത അക്രമങ്ങളാണ് നടത്തിവരുന്നത്.
സ്ത്രീകളും കുട്ടികളും സാധാരണ തൊഴിലാളികളുമെല്ലാം മാര്‍ക്സിസ്റ്റ് അക്രമത്തിനുവിധേയരായി. തൊഴില്‍ശാലകളും കൃഷിയിടങ്ങളും വീടുകളും വായനശാലകളും വാഹനങ്ങളും അക്രമിക്കപ്പെട്ടു. ജീവന് നഷ്ടപ്പെട്ടവരുടെതിനേക്കാള്‍ പതിന്‍മടങ്ങാളുകള്‍ക്ക് അംഗവൈകല്യം സംഭവിച്ചു. പരിഷ്കൃത സമൂഹത്തിന്റെ സാമാന്യയുക്തിക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്തവിധത്തില്‍ പ്രാകൃതമായ അക്രമമാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്.
1969 ല്‍ വാടിക്കല്‍ രാമകൃഷ്ണനെന്ന സ്വയംസേവകനെ വെട്ടിക്കൊലപ്പെടുത്തി തങ്ങളുടെ ഫാസിസ്റ്റ് നിലപാടുകള്‍ പ്രയോഗത്തില്‍ വരുത്താന്‍ നീക്കമാരംഭിച്ച മാര്‍ക്സിസ്റ്റ് സംഘം പൊതുസമൂഹത്തെ ഭയപ്പെടുത്തി കൂടെ നിര്‍ത്താമെന്ന വ്യാമോഹത്താല്‍ നിരന്തരമായി അക്രമം അഴിച്ചുവിട്ടു. ഇരിട്ടി കാര്‍ക്കോട് അമ്മുഅമ്മയെന്ന വൃദ്ധമാതാവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ മാര്‍ക്സിസ്റ്റ് സംഘം തങ്ങള്‍ ആരെയും അക്രമിക്കുമെന്ന സന്ദേശം പൊതുസമൂഹത്തിന് നല്‍കുകയായിരുന്നു. 1999 ഡിസംബര്‍ ഒന്നിന് യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്ററെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊലപ്പെടുത്തി മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ തങ്ങളുടെ കിരാതമുഖം ഒരിക്കല്‍ കൂടി സമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തി.
രാഷ്ട്രീയ എതിരാളികളെ പ്രത്യയശാസ്ത്രപരമായി എതിരിടുന്നതിനുപകരം കായികമായി ഇല്ലാതാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ലോകം പകച്ചുപോയ ജയകൃഷ്ണന് മാസ്റ്ററുടെ കൊലയ്ക്ക് പിന്നില്‍. ഹിന്ദു ഐക്യവേദിയുടെ നേതാവായിരുന്ന സ്വര്‍ഗീയ അശ്വിനികുമാര്‍ ഉള്‍പ്പടെ നിരവധിപേരെയാണ് ജിഹാദി സംഘടനകള്‍ ഇല്ലാതാക്കിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാര്‍ക്സിയന്‍-ജിഹാദി സംഘടനകള്‍ അഴിച്ചുവിട്ട അതിക്രമങ്ങളുടെ ഭീകരത അല്പംപോലും ചോര്‍ന്ന് പോകാതെയാണ് കേരളത്തിലെ ഗ്രാമങ്ങളിലും അവര്‍ അഴിഞ്ഞാടിയത്. ആശയം നഷ്ടപ്പെട്ട് ആയുധമെടുത്ത മാര്‍ക്സിസ്റ്റ് ജിഹാദി സഖ്യം ഇന്ന് ഏതാണ്ട് മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെട്ട് കഴിഞ്ഞു. പോപ്പുലര്‍ഫ്രണ്ട് ഉള്‍പ്പെടെയുള്ള രാജ്യവിരുദ്ധസംഘടനകള്‍ ഇന്ന് നിരോധിക്കപ്പെട്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട് കഴിഞ്ഞു. പൊതുജനം ബഹിഷ്കരിച്ച മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രക്കാര്‍ ഇപ്പോള്‍ രാജ്യത്തിന്റെ ഏതാനും തുരുത്തുകളില്‍ മാത്രമേ അവശേഷിക്കുന്നുള്ളു.
അന്‍പത് വര്‍ഷത്തിലധികമായി ജിഹാദി-മാര്‍ക്സിസ്റ്റ് അക്രമങ്ങളെ ആശയപ്പോരാട്ടത്തിലൂടെ അതിജീവിച്ച സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഇന്ന് സമൂഹത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനമുറപ്പിച്ച് കഴിഞ്ഞു. അനുസ്മരണങ്ങളില്‍ ഓരോ വര്‍ഷവുമുണ്ടാകുന്ന വര്‍ദ്ധിച്ച ജനപങ്കാളിത്തം വിളിച്ചോതുന്നത് ബലിദാനികളുടെ ജീവത്യാഗം പാഴായിപ്പോയിട്ടില്ലെന്ന് തന്നെയാണ്. കണ്ണൂര്‍ ടൗണ്‍ സ്ക്വയറിലെ പ്രദര്‍ശിനിയിലെത്തുന്നവര്‍ക്ക് ആത്മവേദനയുണ്ടാക്കുന്ന ഓര്‍മ്മകളാണ് ഓരോ കാഴ്ചകളും. ആര്‍ദ്രമായ കണ്ണുകളുമായി പ്രദര്‍ശിനിയില്‍ നിന്ന് പുറത്തിറങ്ങുന്ന ഓരാ ആളും നിശ്ശബദമായി പറയുന്നത് അക്രമികളെ നിങ്ങള്‍ക്ക് മാപ്പില്ല…ഇല്ല ഒന്നും മറന്നിട്ടില്ല… നിങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ മുട്ടുമടക്കില്ല എന്നു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: