വിഴിഞ്ഞത്തിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി ജാഗ്രത. സില്‍വര്‍ ലൈന്‍ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചുകൊണ്ടുള്ള ഉത്തരവ്. തിരുവനന്തപുരം നഗരസഭയില്‍ പ്രതിപക്ഷം നടത്തുന്ന ജനകീയ സമരത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ഇതൊക്കെ മതിയായ കാരണങ്ങള്‍ തന്നെ. പക്ഷേ അതുകൊണ്ടൊന്നും തീരുന്നതല്ല അനധികൃത നിയമനനീക്കം. കാലമായി തുടരുന്നതാണ് അനധികൃത നിയമനം. ഇതെല്ലാം കണ്ടും കേട്ടും സഹികെട്ടവരാണ് ഒടുവിലത്തെ രണ്ടു കത്തുകള്‍ പുറത്തുവിട്ടത്. അതിലൊന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ചതാണ്. 295 പേര്‍ക്ക് ജോലി നല്‍കാനായുള്ള ഈ കത്ത് ആരെഴുതി എന്നറിയില്ല എന്നാണ് മേയര്‍ ഇപ്പോള്‍ പറയുന്നത്. നേരത്തെ പറഞ്ഞത് ഇതെങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ഒരെത്തും പിടിയുമില്ലെന്നാണ്. കത്ത് വ്യാജമാണോ എന്ന് ചോദിച്ചപ്പോള്‍ അതിനും ഉത്തരമുണ്ടായില്ല. എന്നാല്‍ ഒര്‍ജിനല്‍ ലറ്റര്‍ ഹെഡിലാണ് കത്ത് തയ്യാറാക്കിയതെന്നത് കലര്‍പ്പില്ലാത്ത സത്യമാണ്. ഒരുമാസത്തോളമായി നഗരത്തെ നിശ്ചലമാക്കുകയും നഗരസഭാ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണ ഏജന്‍സികളും മലക്കം മറിയുകയാണ്. ഇതൊക്കെ കാണുമ്പോള്‍ ചേരുന്ന പേര് ആര്യാ രാജേന്ദ്രനല്ല ‘മായാ’ രാജേന്ദ്രനെന്നാണ്.
മേയര്‍ ഓംബുഡ്‌സ്മാന് നല്‍കിയ മറുപടിയിലും മറിമായം കളിക്കുകയാണ്. തനിക്കൊന്നുമറിയില്ലേ രാമനാരായണാ എന്ന മട്ടിലാണ് നല്‍കിയിട്ടുള്ള മറുപടി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ല. പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയിട്ടില്ല. തനിക്കെതിരായ പരാതി തള്ളണമെന്നും അഭ്യര്‍ഥിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്‌സ്മാന് മേയര്‍ മറുപടി നല്‍കി. രാഷ്‌ട്രീയവൈരം മൂലമാണ് കത്തു കൃത്രിമമായി തയാറാക്കി പ്രചരിപ്പിച്ചത്. കോര്‍പറേഷനെ ഇകഴ്‌ത്തി കാട്ടാന്‍ വേണ്ടിയായിരുന്നു ഇതെന്നും മറുപടിയില്‍ പറയുന്നു.
ഊഹാപോഹം വച്ചാണ് യൂത്ത് കോണ്‍ഗ്രസ് തനിക്കെതിരെ പരാതി നല്‍കിയത്. പരാതിക്കാരന്‍ കോര്‍പറേഷന്‍ പരിധിയില്‍ അല്ല താമസിക്കുന്നത്. പ്രചരിക്കുന്ന കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി ഈ മാസം ഒന്നിന് എന്നാണ്. എന്നാല്‍ ഈ സമയം താന്‍ ദല്‍ഹിയിലായിരുന്നു.
വിമാനയാത്ര ടിക്കറ്റിന്റെയും െ്രെകംബ്രാഞ്ച് എഫ്‌ഐആറിന്റെയും പകര്‍പ്പുകളും മേയറുടെ മറുപടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരാതിയില്‍ കഴിഞ്ഞ ദിവസം കോര്‍പറേഷന്‍ സെക്രട്ടറിയും മറുപടി നല്‍കിയിരുന്നു. അടുത്ത മാസം 2ന് ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ മേയറും സെക്രട്ടറിയും പങ്കെടുക്കണമെന്നു ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മേയര്‍ സത്യപ്രതിജ്ഞാ ലംഘനവും അധികാരദുര്‍വിനിയോഗവും നടത്തിയെന്നാരോപിച്ചാണു ഓംബുഡ്‌സ്മാനു പരാതി നല്‍കിയത്.
മേയര്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തു നല്‍കിയെന്ന ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഡിജിപിയുടെ നിര്‍ദേശമാണ് ഏറ്റവും ഒടുവിലത്തേത്. കേസെടുക്കണമെന്ന് പ്രാഥമിക അന്വേഷണത്തിനുശേഷം െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. െ്രെകംബ്രാഞ്ച് മേധാവിയും ഡിജിപിയും ചര്‍ച്ച ചെയ്തശേഷമാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ആരെയും പ്രതി ചേര്‍ക്കാതെയായിരിക്കും കേസെടുക്കുക. ഏതു യൂണിറ്റ് അന്വേഷിക്കുമെന്ന് െ്രെകംബ്രാഞ്ച് മേധാവി തീരുമാനിക്കുമെന്നും ഡിജിപി അറിയിച്ചു.
കത്ത് വ്യാജമാണോ യഥാര്‍ഥമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണ് െ്രെകംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യഥാര്‍ഥ കത്ത് കണ്ടെത്താനായിട്ടില്ല. വാട്‌സാപ്പില്‍ പ്രചരിച്ച കത്തിന്റെ കോപ്പി മാത്രമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. കത്ത് വ്യാജമാണെന്നാണ് മേയറുടെ മൊഴിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. കത്ത് അയച്ചതായി പറയുന്ന ദിവസം മേയര്‍ സ്ഥലത്തുണ്ടായിരുന്നില്ല. അത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മൊഴി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുന്നതിന് കേസ് റജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു നേതാവ് വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്തതോടെയാണ് കത്ത് ചോര്‍ന്നത്. വലിയ രാഷ്‌ട്രീയ വിവാദമായതോടെ സര്‍ക്കാര്‍ െ്രെകംബ്രാഞ്ച് അന്വേഷണത്തിനു വിട്ടു. താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്താനും തീരുമാനിച്ചു. പക്ഷെ ഇതു സംബന്ധിച്ച് തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. കത്തിനെക്കുറിച്ച് പാര്‍ട്ടി അന്വേഷണവും പുരോഗമിക്കുകയാണ്. രണ്ടംഗ കമ്മിഷനാണ് കത്തിനെക്കുറിച്ച് അന്വേഷിക്കുന്നത്. എസ്എടി ആശുപത്രിയിലെ നിയമനങ്ങളില്‍ പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ടുകൊണ്ട് സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍.അനിലിന്റെ കത്തും ജില്ലാ മെര്‍ക്കന്റൈല്‍ സഹകരണ സംഘത്തിലെ നിയമനവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി ആനാവൂര്‍ എഴുതിയ കത്തും പാര്‍ട്ടി അന്വേഷിക്കും.
‘കത്ത് കൃത്രിമമാണോയെന്ന് ഉറപ്പിക്കണമെങ്കില്‍ ഒറിജിനല്‍ കണ്ടെത്തിയേപറ്റൂ. കത്തിന്റെ വാട്‌സാപ്പില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ട് മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശമുള്ളത്. ഇതുമാത്രം വച്ച് നിഗമനങ്ങളില്‍ എത്താനാകില്ല. വിശദമായ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ട്’– െ്രെകംബ്രാഞ്ച് എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബിനു കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നതങ്ങനെയാണ്.
െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഏതു വകുപ്പു പ്രകാരമുള്ള കേസാണു രജിസ്റ്റര്‍ ചെയ്യേണ്ടതെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല. അന്വേഷണം ലോക്കല്‍ പൊലീസിനു കൈമാറേണ്ടതില്ലെന്നും പ്രാഥമിക അന്വേഷണം നടത്തിയ െ്രെകംബ്രാഞ്ച് സംഘം തന്നെ കേസെടുത്ത് അന്വേഷിക്കുന്നതാകും ഉചിതമെന്നും ആഭ്യന്തര വകുപ്പില്‍ അഭിപ്രായമുണ്ട്.
എസ്എടി ആശുപത്രി നിയമനത്തിനായി ആനാവൂരിനു കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍.അനില്‍ എഴുതിയ കത്തു കൂടി പുറത്തുവന്നതോടെ വിവാദം രൂക്ഷമായി. തുടര്‍ന്നാണു പ്രാഥമിക അന്വേഷണത്തിനു െ്രെകംബ്രാഞ്ചിനെ നിയോഗിച്ചത്. കത്തിനു പിന്നില്‍ അഴിമതിയുണ്ടോയെന്ന് അന്വേഷിക്കാന്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയും ഉത്തരവിട്ടു. െ്രെകംബ്രാഞ്ചിന്റെ അതേ നിഗമനങ്ങളില്‍തന്നെയാണ് വിജിലന്‍സും എത്തിയത്.
തദ്ദേശസ്ഥാപന ഓംബുഡ്‌സ്മാന്‍ മേയറോടും കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസിനോടും വിശദീകരണം തേടിയെങ്കിലും മറുപടി നല്‍കിയില്ല. മേയറുടെ രാജിക്കായി ബിജെപിയും കോണ്‍ഗ്രസ്സും ശക്തമായ സമരത്തിലാണ്. പ്രക്ഷോഭം തുടര്‍ന്നതോടെ കോര്‍പറേഷന്‍ പരിസരം സംഘര്‍ഷഭരിതമാണ്. അതിനിടെ ഫോണും കംപ്യൂട്ടറും പരിശോധിച്ചില്ല
വിവാദ കത്ത് പ്രചരിച്ചതു പാര്‍ട്ടി അംഗങ്ങളുടെ വാട്‌സാപ് ഗ്രൂപ്പുകളിലാണ്. അതിലുള്ള അംഗങ്ങള്‍, ആരോപണവിധേയരായ ഏരിയ കമ്മിറ്റി അംഗം, ലോക്കല്‍ സെക്രട്ടറി എന്നിവരെയൊന്നും െ്രെകംബ്രാഞ്ച് അന്വേഷണത്തിനായി ബന്ധപ്പെട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ക്കും മുതിര്‍ന്നില്ല. സംശയമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍, കത്തു തയാറാക്കിയ കോര്‍പറേഷന്‍ ഓഫിസിലെ കംപ്യൂട്ടറുകള്‍ എന്നിവ അന്വേഷണ വിധേയമാക്കാതിരുന്നതും ആക്ഷേപത്തിന് ഇടയാക്കി. അന്വേഷണം പ്രഹസനമാക്കാനാണ് സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതെന്ന പരാതിയാണ് ഇവിടെ ശക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: