തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം 2023ല്‍ യാഥാര്‍ത്ഥ്യമാകുമെന്നും ആദ്യകപ്പല്‍ വിഴിഞ്ഞത്തിന് ഓണത്തിനെത്തുമെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള വിദഗ്ധ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
2011നെക്കാള്‍ 2021ല്‍ വിഴിഞ്ഞത്ത് മത്സ്യസമ്പത്തിന്റെ ലഭ്യത 16 ശതമാനം വര്‍ധിച്ചു എന്നാണ് സിഎംഎഫ് ആര് ഐ പഠനം തെളിയിക്കുന്നത്. വിഴിഞ്ഞത്തിന്റെ തീരശോഷണത്തിന് കാരണം തുറമുഖമല്ലെന്നും മന്ത്രി പറഞ്ഞു.
ആവശ്യമെങ്കില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്കാന് തയ്യാറാണ്. എന്നാല്‍ സംയമനത്തിന്റെ പാതയാണ് വേണ്ടതെന്നും വികസന പദ്ധതി തടസ്സപ്പെടുത്തരുതെന്നും തുറമുഖ വകുപ്പ് സെക്രട്ടറി കെ. ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: