ശബരിമല: രണ്ട് ദിവസമായി ശബരിമലയില്‍ കൃത്യമായി ഏകോപനമില്ലെന്ന് പരാതി. തീര്‍ത്ഥാടനത്തിന്റെ ആദ്യ പത്ത് ദിവസങ്ങളില്‍ ശരിയായി നടന്ന കാര്യങ്ങളാണ് ഇപ്പോള്‍ അട്ടിമറിയ്ക്കപ്പെട്ടതെന്ന് ഭക്തര്‍ പരാതിപ്പെടുന്നു.
ഞായറാഴ്ച രാത്രി നട അടച്ച ശേഷം ആരെയും പതിനെട്ടാം പടി കയറ്റിയില്ല. ഇല്ലാത്ത നിയന്ത്രണമാണ് പൊലീസ് കൊണ്ടുവന്നതെന്ന് പരാതികള്‍ ഉയരുകയാണ്. ആദ്യ 10 ദിവസങ്ങളില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് മുന്‍പ് അയ്യപ്പന്മാരെ 18ാം പടി കയറ്റുമായിരുന്നു. അതുകൊണ്ട് നട തുറക്കുമുന്പേ തന്നെ നല്ലൊരു വിഭാഗത്തിന് ദര്‍ശനം കിട്ടിയിരുന്നു. എന്നാല്‍ പുതിയ പൊലീസ് സംഘം മാറി വന്നതിന് ശേഷമാണ് ഞായറാഴ്ച മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ വന്നത്. നടന്ന തുറന്ന മേല്‍ശാന്തി ശ്രീകോവിലില്‍ നിന്ന് ഇറങ്ങി ഉപദേവ നടകള്‍ തുറക്കാന്‍ പോയ സമയത്താണ് ഞായറാഴ്ച മുതല്‍ അയ്യപ്പന്മാരെ 18ാം പടി കയറ്റി വിട്ടത്.
എന്നാല്‍ ഈ പരിഷ്കാരം പൊലീസ്, ദേവസ്വം ബോര്‍ഡുമായി കൂടിയാലോചിക്കാതെയാണ് നടപ്പാക്കിയതെന്നും പരാതിയുണ്ട്. ഇതുപോലെ ചില ആശയക്കുഴപ്പം ഞായറാഴ്ച മുതല്‍ പമ്പയിലും ഉണ്ടായി. ഞായറാഴ്ച വൈകീട്ട് ഇത് കുറെ നേരത്തേക്ക് പമ്പയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കി. പമ്പ ത്രിവേണിയില്‍ കെഎസ് ആര്‍ടിസിയ്ക്ക് പാര്‍ക്കിംഗ് നല്‍കുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് ഇതിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: