പരവൂര്‍: മണ്ഡല കാലങ്ങളില്‍ പൊഴിക്കര മേജര്‍ ദേവസ്വം ദേവീക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന പൊഴിക്കര-പമ്പ ബസ് സര്‍വീസ് പുനസ്ഥാപിക്കണം എന്ന ആവശ്യം ശക്തം.
പൊഴിക്കര മേജര്‍ ദേവസ്വം ദേവീക്ഷേത്രത്തിലെ ദീപാരാധയ്‌ക്ക് ശേഷം മണ്ഡല കാലങ്ങളില്‍ പതിവായി രാത്രി ഏഴിന് നടത്തിവന്നിരുന്ന പൊഴിക്കര-പമ്പ ബസ്സ് സര്‍വ്വീസ് എത്രയും വേഗം പുനസ്ഥാപിക്കാന്‍ ചാത്തന്നൂര്‍ എംഎല്‍എ ജി.എസ്. ജയലാല്‍ ഇടപെടണമെന്നാണ് ആവശ്യം.
ഇതിനായി പൊഴിക്കര മേജര്‍ ദേവസ്വം ദേവീക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ എംഎല്‍എയ്‌ക്ക് കത്ത് നല്‍കി. മണ്ഡല കാലമായിട്ടും ഇതുവരെയും പൊഴിക്കരപമ്പ ബസ് സര്‍വ്വവീസിനെ കുറിച്ച് കെഎശ്ആര്‍ടിസിക്ക് കുലുക്കമില്ല. ഈ സാഹചര്യത്തില്‍ ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ വന്‍പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഉപദേശകസമിതി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: