ജയ്പൂര്‍: രാജസ്ഥാനില്‍ പ്രവേശിച്ചാല്‍ ഭാരത് ജോഡോ യാത്രയെ തടയുമെന്ന് നേരത്തേ പ്രഖ്യാപനം നടത്തിയ ഗുജ്ജാര്‍ നേതാവിനോട് യാത്ര തടയരുതെന്ന് അപേക്ഷിച്ച് കോണ്‍ഗ്രസ് മന്ത്രിമാര്‍.
ഡോ. ബി.ഡി. കല്ല, അശോക് ചന്ദ്ന, രാജേന്ദ്ര യാദവ് എന്നീ രാജസ്ഥാനിലെ മൂന്ന് കോണ്‍ഗ്രസ് മന്ത്രിമാരാണ് ഈ ആവശ്യം ഉന്നയിച്ച് ഗുജ്ജാര്‍ നേതാവ് വിജയ് ബെയ്ന്സ്ലെയെ കണ്ടത്. ഗുജാര്‍ സമുദായ നേതാക്കളുമായും മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ഡിസംബര്‍ 3നാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിക്കേണ്ടത്.
പഴയ ഗുജ്ജാര്‍ നേതാവ് കിരോരി സിങ് ബെയ്ന്‍സ്ലയുടെ മകന് കൂടിയാണ് വിജയ് ബെയ്ന്‍സ്ല. ഗുജ്ജാര്‍ സമുദായത്തിന് സംവരണം നല്‍കാമെന്ന വാഗ്ദാനം രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ പാലിച്ചില്ലെന്നതാണ് വിജയ് ബെയ്ന്‍സ്ലയുടെ പ്രകോപനത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: