തിരുവനന്തപുരം : വിഴിഞ്ഞം ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെമ്പാടും ജാഗ്രത പാലിക്കാന്‍ പോലീസ് ഉന്നതതല നിര്‍ദ്ദേശം. കലാപ സാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്. അജിത് കുമാറാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
തീരദേശ സ്റ്റേഷനുകള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും സ്റ്റേഷനുകളിലെ മുഴുവന്‍ പോലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നും എഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലേയും പോലീസ് വിന്യാസം ശക്തമാക്കാനും അവധിയിലുള്ളവരോട് തിരികെ ജോലിയില്‍ പ്രവേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഐജിമാരും ഐജിമാരും നേരിട്ട് കാര്യങ്ങള്‍ നിരിക്ഷിക്കണം എന്നാണ് എഡിജിപിയുടെ നിര്‍ദ്ദേശം.
സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിഴിഞ്ഞത്ത് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രദേശത്തെ ക്രമസമാധാന പാലനത്തിനുള്ള ചുമതല തിരുവനന്തപുരം റേഞ്ച് ഡിഐജി നിശാന്തിനിക്ക് കൈമാറി. ഒപ്പം ഡിഐജിക്ക് കീഴില്‍ പ്രത്യേക പോലീസ് സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. നാല് എസ്പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: