വികസനത്തിന്റെ ഗുജറാത്ത് മോഡല്‍ ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടതാണ്. പിആര്‍ ഏജന്‍സികള്‍ കണക്കുകള്‍ കൊണ്ട് പണിതുയര്‍ത്തിയതും രാഷ്ട്രീയക്കാര്‍ പാടിപ്പതിഞ്ഞതുമായ വെറുംവാക്ക് വികസനമല്ല ഗുജറാത്തിലേത്. വികസനം ഇവിടെ നേര്‍കാഴ്ചയാണ്. കാല് നൂറ്റാണ്ടായി തുടരുന്ന ബിജെപി ഭരണം സംസ്ഥാനത്ത് കൊണ്ടു വന്നത് വികസനത്തിന്റെ പുതുയുഗമാണ്.
ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായുള്ള ഇന്ത്യയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട് ഗുജറാത്ത്. ദീര്‍ഘവീക്ഷണമുള്ളതും സുതാര്യവും തുടര്‍ച്ചയുള്ളതുമായ ഭരണവും വേഗത്തിലുള്ള നടപടികളുമാണ് സംസ്ഥാനത്തിന്റെ വികസനകുതിപ്പിന് കാരണമായത്. രണ്ട് പതിറ്റാണ്ട് മുമ്പ് നരേന്ദ്രമോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. എന്നാല്‍ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അവസരമാക്കി മാറ്റി അദ്ദേഹം ഗുജറാത്തിന്റെ വികസനയാത്ര ആരംഭിച്ചു. ഭൂകമ്പമുണ്ടായ കച്ച് ആകെ തകര്‍ന്ന് ഇരുളടഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ ജില്ല ഗുജറാത്തിന്റെ വ്യവസായ വികസനത്തിന്റെ കേന്ദ്രമായി.
സംസ്ഥാനത്തിന്റെ സാമ്പത്തിക-വ്യവസായ വികസനത്തിന് കരുത്തുപകരാന്‍ 2003 ലാണ് നരേന്ദ്രമോദി വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് ആരംഭിച്ചത്. അതിന്നും തുടരുന്നു. ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ ഗുജറാത്തിലേക്ക് എത്തിയത്. വ്യവസായ മേഖലയ്ക്ക് ഉത്തേജനം നല്‍കിയതിനു പുറമെ യുവാക്കള്‍ക്ക് വന്‍ തോതില്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനും കാരണമായി.
തമിഴ്നാട് കഴിഞ്ഞാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഫാക്ടറികളുള്ള സംസ്ഥാനമാണ് ഗുജറാത്ത്. 28,479 ഫാക്ടറികളിലായി 16 ലക്ഷത്തിലധികം പേര് ജോലി ചെയ്യുന്നതായാണ് കണക്ക്. 2003 മുതല്‍ 2022 ആഗസ്ത് വരെയുള്ള നിക്ഷേപം എടുത്താല്‍ 51.19 ബില്യണ്‍ ഡോളറിന്റെ ക്യുമുലേറ്റീവ് എഫ്ഡിഐ ഗുജറാത്തിന് ലഭിച്ചു. സംസ്ഥാനത്തിന്റെ വ്യവസായ മേഖലയെ ശക്തിപ്പെടുത്തുക മാത്രമല്ല, പൗരന്മാര്ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയും ആഗോള തലത്തിലുള്ള ടൂറിസം ഫെസ്റ്റിവലുകള്‍ ആരംഭിക്കുകയും കര്‍ഷകരുടെ അഭിവൃദ്ധി ഉറപ്പാക്കുകയും വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്തു. മോദിയുടെ തുടര്‍ച്ചക്കാരായി എത്തിയ മുഖ്യമന്ത്രിമാര്‍ അദ്ദേഹത്തിന്റെ പാത പിന്തുടരുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേലിന്റെ നേതൃത്വത്തിലുള്ള നിലവിലെ സര്‍ക്കാര്‍ കായിക നയം, പുതിയ ഐടി നയം, ഗുജറാത്ത് ഡ്രോണ്‍ പ്രൊമോഷന് ആന്റ് യൂസേജ് പോളിസി, ന്യൂ സിനിമാറ്റിക് ടൂറിസം നയം, സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് ഇന്നൊവേഷന് പോളിസി 2.0 എന്നിവ നടപ്പാക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.
നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലെത്തിയതോടെ ഗുജറാത്തിന്റെ വികസനത്തിന് കൂടുതല്‍ ഊന്നല്‍ ലഭിച്ചു. കേന്ദ്രത്തിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തടഞ്ഞുവച്ച ദീര്‍ഘകാല പദ്ധതികള്‍ക്ക് അദ്ദേഹം ഉടന്‍ അനുമതി നല്കി. ഇരട്ട എഞ്ചിന് സര്‍ക്കാരിന്റെ പിന്തുണയില്‍ ഗുജറാത്ത് ഇന്ത്യയിലെ ഏറ്റവും വ്യവസായവത്കൃത സംസ്ഥാനമായി മാറി. 2019-2020ല്‍ 18.4% വ്യവസായിക ഉല്‍പ്പാദനവുമായി ഗുജറാത്താണ് മുന്നില്‍. 2014 മുതല്‍ 2022 വരെ ഗുജറാത്തില്‍ 1556 പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയിലെ മൊത്തം പദ്ധതികളുടെ 25% ആണ്.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) 8.4% സംഭാവന ചെയ്യുന്നത് ഗുജറാത്താണ്. 2014 മുതല്‍ 2022 വരെ ഇന്ത്യയില്‍ ലഭിച്ച മൊത്തം നിക്ഷേപത്തിന്റെ 57% ഗുജറാത്തിലാണ്. ഇന്ത്യയ്ക്ക് ആകെ ലഭിച്ചത് 31.3 ലക്ഷം കോടി രൂപയാണ്. ഇതില്‍ 17.7 ലക്ഷം കോടി രൂപയാണ് ഗുജറാത്തിലേക്ക് മാത്രം ഒഴുകിയത്. കേന്ദ്രസര്‍ക്കാരിന്റെ 2022ലെ എഎസ്ഐ സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് ഗുജറാത്തിലെ സ്ഥിര മൂലധനം 2012-23ല്‍ 20.59% ആണ്. 2019-20ല്‍ അത് 14.96% ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
കയറ്റുമതിയിലും ഗുജറാത്താണ് മുന്നില്‍. 2022ല്‍ 8.37 ലക്ഷം കോടി രൂപയുടെ കയറ്റുമതി നടത്തി. 2021 സാമ്പത്തിക വര്‍ഷത്തിലെ തുകയുടെ ഇരട്ടിയാണ്. ഗുജറാത്ത് കഴിഞ്ഞ പത്ത് വര്‍ഷമായി 8.2% എന്ന സ്ഥിരമായ വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുന്നു. രാജ്യത്തെ ഏറ്റവും കുറഞ്ഞ ധനക്കമ്മിയും ഏറ്റവും കുറഞ്ഞ പൊതുകടവും ഉള്ള സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. കേന്ദ്രസര്‍ക്കാരിന്റെ ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ 2020 റിപ്പോര്‍ട്ട് അനുസരിച്ച്, സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശ ങ്ങളുടെയും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഗുജറാത്ത് ഒന്നാം സ്ഥാനത്തെത്തി. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് നിര്‍ദ്ദേശിച്ച 301 പരിഷ്കാരങ്ങള്‍ നൂറുശതമാനം പാലിക്കുന്ന രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. കേന്ദ്രസര്‍ക്കാരിന്റെ ഗുഡ് ഗവേണന്‍സ് ഇന്‍ഡക്സിലും ഗുജറാത്ത് മുന്നിലാണ്.
സംസ്ഥാനങ്ങളുടെ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ 2019, 2020, 2021 എന്നിങ്ങനെ തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളില്‍ ഗുജറാത്ത് ഒന്നാമതാണ്. 14,200ലധികം സ്റ്റാര്‍ട്ടപ്പുകളാണ് സംസ്ഥാനത്ത് മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ 6.70% ആണിത്. 180 ലധികം ഇന്‍കുബേറ്ററുകളാണ് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയേകുന്നത്. ലീഡ്സ് സൂചികയിലും ഗുജറാത്ത് ഒന്നാമതാണ്. സംസ്ഥാന ഊര്‍ജ, കാലാവസ്ഥ സൂചിക 2022, കയറ്റുമതി തയ്യാറെടുപ്പ് സൂചിക 2021, വിവിധ സംസ്ഥാനങ്ങളിലുടനീളം ലോജിസ്റ്റിക്സ് ഈസ് റിപ്പോര്‍ട്ട് 2021, സുസ്ഥിര വികസന ഗോള്‍ ഇന്ത്യ സൂചിക 2021, കോമ്പോസിറ്റ് വാട്ടര്‍ മാനേജ്മെന്റ് ഇന്‍ഡക്സ് 2019 എന്നിവയിലും ഗുജറാത്ത് ഒന്നാമതാണ്. സംസ്കരിച്ച വജ്രങ്ങളുടെ ഏറ്റവും വലിയ ഉദ്പാദക സംസ്ഥാനം, ഇന്ത്യയുടെ കെമിക്കല്‍സ് ആന്‍ഡ് പെട്രോ കെമിക്കല്‍സ് ഹബ് എന്നീ വിശേഷങ്ങളും ഗുജറാത്തിനുണ്ട്.
2022 സാമ്പത്തിക വര്‍ഷത്തില്‍ (2022 ജനുവരി വരെ) ഗുജറാത്തില്‍ നിന്നുള്ള പെട്രോളിയം ഉല്‍പ്പന്ന കയറ്റുമതി 36.92 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് പ്രകാരം, ഗുജറാത്തിലെ എഫ്ഡിഐ നിക്ഷേപം 2021 സാമ്പത്തിക വര്‍ഷത്തില്‍ 21.89 ബില്യണ്‍ യുഎസ് ഡോളറാണ്. 2019 ഒക്ടോബര്‍ മുതല്‍ 2021 ഡിസംബര്‍ വരെ 26.53 ബില്യണ്‍ ഡോളറാണ്. 3,300-ലധികം ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണ യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇത് ഇന്ത്യയുടെ ഫാര്‍മ മേഖലയുടെ വിറ്റുവരവിലേക്ക് 30-35% സംഭാവന നല്കുന്നു. 2018-19ല്‍ ഇന്ത്യയുടെ ഫാര്‍മ കയറ്റുമതിയില്‍ ഏകദേശം 28%മാണ് സംസ്ഥാനത്തിന്റെ സംഭാവന. ഗുജറാത്തില്‍ നിന്നുള്ള മരുന്ന് ഫോര്‍മുലേഷനുകളുടെ കയറ്റുമതി 2021 ല്‍ 3,719.97 മില്യണ്‍ യുഎസ് ഡോളറും 2022 ജനുവരി വരെ 2,824.55 മില്യണ്‍ യുഎസ് ഡോളറും ആണ്.
സംസ്ഥാനത്ത് 42 തുറമുഖങ്ങളും 18 ആഭ്യന്തര വിമാനത്താവളങ്ങളും ഒരു അന്താരാഷ്ട്ര വിമാനത്താവളവുമുണ്ട്. 2020-21ല്‍ ദീന്‍ദയാല്‍ (കണ്ട്ല) തുറമുഖം 117.56 ദശലക്ഷം ടണ്‍ ചരക്ക് ഗതാഗതം കൈകാര്യം ചെയ്തു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന തുറമുഖങ്ങളിലൊന്നാണിത്. 60 പ്രത്യേക സാമ്പത്തിക മേഖലകളും 106 ഉല്‍പ്പന്ന ക്ലസ്റ്ററുകളുമുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പ്രധാനമന്ത്രി ആവാസ് യോജന വഴി മൂന്ന് കോടി വീടുകളാണ് രാജ്യത്തുടനീളം നിര്‍മ്മിച്ചത്. ഇതില്‍ 10 ലക്ഷം നിര്‍മ്മിച്ചത് ഗുജറാത്തിലാണ്. സംസ്ഥാനത്തെ 97% ഗ്രാമീണ കുടുംബങ്ങള്‍ക്കും പൈപ്പ്വഴി കുടിവെള്ളം ലഭിക്കുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 11ല്‍ നിന്ന് 31 ആയി ഉയര്‍ന്നു. രാജ്കോട്ടില്‍ ഒരു ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വരുന്നു. ഗുജറാത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ കൃഷിയും മൃഗസംരക്ഷണവും ക്ഷീരോല്പാദനവും പ്രധാന പങ്കുവഹിക്കുന്നു. ഒരു ദശലക്ഷത്തിലധികം അംഗങ്ങളുള്ള അമുല്‍ മില്‍ക്ക് കോ-ഓപ്പറേറ്റീവ് ഫെഡറേഷന് ഏഷ്യയിലെ ഏറ്റവും വലിയ ക്ഷീരോല്പന്ന സ്ഥാപനമാണിന്ന്.
ഗുജറാത്തിന്റെ വികസനത്തിന് കരുത്തേകുന്ന പുതിയ പദ്ധതിയാണ് ദല്‍ഹി-മുംബൈ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ (ഡിഎംഐസി) പദ്ധതി. 90 ബില്യണ്‍ യുഎസ് ഡോളറാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ഗുജറാത്തില്‍ വലിയ തോതിലുള്ള നിക്ഷേപമാണ് വരാനിരിക്കുന്നത്. ബിജെപി പുറത്തിറക്കിയ പ്രകടനപത്രിക വെറും വാഗ്ദാന പെരുമഴയല്ലെന്ന് ഗുജറാത്തുകാര്ക്കറിയാം. വരുന്ന 25 വര്‍ഷം മുന്നില്‍ കണ്ടുള്ള വികസനത്തിനാണ് ബിജെപി പദ്ധതി തയ്യാറാക്കിയത്. ഇരട്ട എഞ്ചിന് സര്‍ക്കാര്‍ അതെല്ലാം നടപ്പാക്കുമെന്ന് ഗുജറാത്തുകാര്‍ക്ക് ഉറപ്പുണ്ട്. ഗുജറാത്ത് വളരുകയാണ് ഇന്ത്യയ്ക്കൊപ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: