ന്യൂദല്‍ഹി: 202324 ബജറ്റിന് മുന്നോടിയായുള്ള പ്രീബജറ്റ് യോഗങ്ങള്‍ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ 2022 നവംബര്‍ 21 മുതല്‍ 28 വരെ വെര്‍ച്വല്‍ രീതിയില്‍ നടന്നു.
ഈ കാലയളവില്‍ നിശ്ചയിച്ചിരുന്ന 8 യോഗങ്ങളില്‍ ഏഴ് പങ്കാളി ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് 110ലധികം ക്ഷണിതാക്കള്‍ പങ്കെടുത്തു. കൃഷി, കാര്‍ഷിക സംസ്കരണ വ്യവസായം; വ്യവസായം, അടിസ്ഥാന സൗകര്യങ്ങള്‍ & കാലാവസ്ഥാ വ്യതിയാനം; സാമ്പത്തിക മേഖലയും മൂലധന വിപണിയും; സേവനങ്ങളും വ്യാപാരവും; സാമൂഹിക മേഖല; ട്രേഡ് യൂണിയനുകളും തൊഴില്‍ സംഘടനകളും എന്നിവയില്‍ നിന്നുള്ള പ്രതിനിധികളും സാമ്പത്തിക വിദഗ്ധരും ഉള്‍പ്പെടുന്നതാണ് പങ്കാളി ഗ്രൂപ്പുകള്‍. കേന്ദ്ര ധനകാര്യ സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഡോ. ഭഗവത് കിഷന്റാവു കരാഡ് എന്നിവരും ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗങ്ങളില്‍ പങ്കെടുത്തു. ബന്ധപ്പെട്ട മറ്റ് മന്ത്രാലയങ്ങളുടെയും/വകുപ്പുകളുടെയും സെക്രട്ടറിമാര്‍ ഓണ്‍ലൈന്‍ ആയി യോഗത്തില്‍ പങ്കെടുത്തു.
എംഎസ്എംഇകളെ സഹായിക്കുന്നതിന് ഗ്രീന്‍ സര്‍ട്ടിഫിക്കേഷനുള്ള സംവിധാനം, നഗരപ്രദേശങ്ങളിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നഗര തൊഴിലുറപ്പ് പദ്ധതി, ആദായനികുതി യുക്തിസഹമാക്കല്‍, ഇന്നൊവേഷന് ക്ലസ്റ്ററുകള്‍ സൃഷ്ടിക്കല്‍, ആഭ്യന്തരവിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍, ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കല്‍, ഇവി നയം അവതരിപ്പിക്കല്‍, ഗ്രീന്‍ ഹൈഡ്രജന്റെ കേന്ദ്രമായി ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍, ജലത്തിനും ശുചിത്വത്തിനും വേണ്ടിയുള്ള ദേശീയ റെഗുലേറ്ററി അതോറിറ്റി, ഇഎസ്ഐസിയുടെ കീഴില്‍ അസംഘടിത തൊഴിലാളികളുടെ പരിരക്ഷ തുടങ്ങിയവ ഉള്‍പ്പെടുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ വരാനിരിക്കുന്ന ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി പങ്കാളിത്ത ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ മുന്നോട്ടുവച്ചു. 2023-24 ബജറ്റ് തയ്യാറാക്കുമ്പോള്‍, ഈ യോഗങ്ങളില്‍ പങ്കെടുത്തവരുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കുമെന്ന് ധനമന്ത്രി ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: