തിരുവനന്തപുരം: ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തമന്ത്രിയാണ് പിണറായി വിജയനെന്ന് വിഴിഞ്ഞം സംഭവത്തിലൂടെ തെളിഞ്ഞെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ്. സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാരും ആഭ്യന്തരവകുപ്പും സമ്പൂര്‍ണ പരാജയമായതാണ് വിഴിഞ്ഞം കലാപത്തിന് കാരണം. കലാപകാരികള്‍ക്ക് മുമ്പില്‍ കൈകെട്ടി നില്ക്കുന്ന പൊലീസ് കേരളത്തിന് നാണക്കേടാണ്. ക്രമസമാധാനം ഉറപ്പുവരുത്താന്‍ കഴിവില്ലെങ്കില്‍ ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസേനയെ ഏല്‍പ്പിക്കാന്‍ പിണറായി വിജയന് തയ്യാറാവണം. കലാപം നടക്കുമ്പോള്‍ ചര്‍ച്ച നടത്തുകയല്ല കലാപം അടിച്ചമര്‍ത്തുകയാണ് വേണ്ടതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
സമരക്കാരും സര്‍ക്കാരിലെ ഒരു വിഭാഗവും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന സംശയമുണ്ട്. വിഴിഞ്ഞത്ത് രഹസ്യാന്വേഷണ വിഭാഗം ദയനീയമായി പരാജയപ്പെട്ടു. 144 പ്രഖ്യാപിക്കണ്ടായെന്ന് കളക്ടര്‍ പറ!ഞ്ഞത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ശബരിമല പ്രക്ഷോഭ സമയത്ത് നാമം ജപിച്ചവരെ പോലും ക്രൂരമായി തല്ലിചതച്ച പൊലീസാണ് കേരളത്തിലുള്ളത്. വിഴിഞ്ഞത്ത് കലാപം നടത്തിയവര്‍ക്ക് സ്റ്റേഷന് ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും പികെ കൃഷ്ണദാസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: