ദോഹ: ലോകകപ്പ് ഫുട്ബോളില്‍ മെക്സിക്കോയ്ക്കെതിരായ നിര്‍ണായക മത്സരത്തിലെ ജയത്തിനു ശേഷമുള്ള അര്‍ജന്റീന ടീമിന്റെ ഒരു വീഡിയോ പുതിയ വാവിദത്തിലേക്ക്. ഡ്രസിംഗ് റൂമില്‍വച്ച് മെക്സിക്കോ ജേഴ്സി മെസി നിലത്തിട്ട് ചവുട്ടിയെന്ന തരത്തിലും ഡ്രസ്സ് നീക്കിയിട്ടതാണെന്ന തരത്തിലുമുള്ള വാദങ്ങളുമായി വീഡിയോ പുറത്ത് വന്നത് വിവാദമാകുന്നു. മെസിയുടെയും എന്‍സോ ഫെര്‍ണാണ്ടസിന്റെ ഗോളിലൂടെയാണ് ഗ്രൂപ്പ് സിയില്‍ മെക്സിക്കോയ്ക്കെതിരെ നടന്ന ജീവന്മരണ പോരാട്ടത്തില്‍ വിജയിച്ച് അര്‍ജന്റീന ഖത്തര്‍ ലോകകപ്പില്‍ തങ്ങളുടെ നിലനില്‍പ്പ് ഉറപ്പിച്ചത്.
മത്സരശേഷം അര്‍ജന്റീനയുടെ ഡ്രസിംഗ് റൂമിലെ ആഘോഷത്തിന്റെ ദൃശ്യത്തിലാണ് വിവാദമായ സംഭവം വന്നത്. അര്‍ജന്റീനന്‍ താരം നിക്കോളാസ് ഒട്ടമെന്‍ഡി പങ്കുവച്ച് ആഘോഷ ദൃശ്യങ്ങളില്‍ നിലത്തിട്ട ഒരു തുണിയില്‍ മെസി ചവിട്ടുന്നത് വ്യക്തമായി കാണാം. ഇത് മെക്സിക്കന്‍ ജേഴ്സിയാണ് എന്നതാണ് വിവാദം.മെക്സിക്കന്‍ കളിക്കാരനില്‍ നിന്ന് കളിയോര്‍മയായി ലഭിച്ച ജേഴ്സിയാകാം ഇതെന്നാണ് യാഹൂ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെസി അത് ചവിട്ടുന്നില്ലെന്നും കാലുകൊണ്ട് നീക്കി ഇട്ടതാണെന്നും വാദം ഉയരുന്നുണ്ട്. സഹതാരങ്ങള്‍ക്കൊപ്പം ആഘോഷിക്കുമ്പോള്‍ അവന്റെ കാലുകള്‍ കൊണ്ട് മെസ്സി ജഴ്സി മാറ്റുന്നത് പോലെയാണ് കാണപ്പെടുന്നത് എന്നാണ് ഒരു വാദം.’
എന്തായാലും മെസിയുടെ ഈ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ മെക്സിക്കന്‍ രോഷത്തിന് തിരികൊളുത്തിയിട്ടുണ്ട്. മെക്സിക്കോയിലെ പ്രമുഖനായ ബോക്സര്‍ കാനെലോ അല്‍വാരസ് തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ മെസ്സിയെ വിമര്‍ശിച്ചു. മെക്സിക്കന്‍ ജേഴ്സിയില്‍ മെസ്സി ‘തറ വൃത്തിയാക്കുകയായിരുന്നു’വെന്നാണ് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനായ ഇദ്ദേഹം ആരോപിക്കുന്നത്.
ഞങ്ങളുടെ ജഴ്സിയും പതാകയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ? ഞാന്‍ ഒരിക്കലും അവനെ നേരിട്ട് കാണാതിരിക്കട്ടെയെന്ന് മെസി ദൈവത്തോട് പ്രാര്‍ത്ഥിക്കട്ടെ’ കാനെലോ അല്‍വാരസ് ട്വിറ്ററില്‍ പറഞ്ഞു.ഈ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴി വച്ചത്. പലരും മെസ്സിയെ അനുകൂലിച്ചും രംഗത്ത് എത്തിയിരുന്നു. മെസി ഈ പ്രവൃത്തിയില്‍ മെക്സിക്കന്‍ ജേഴ്സിയോട് ‘അനാദരവ്’ കാണിച്ചില്ലെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഒപ്പം കളിച്ച ഒരു രാജ്യത്തിന്റെ ജേഴ്സി തറയില്‍ ഇടുന്നതിനപ്പുറം മോശം സംഭവം എന്തുണ്ടെന്നാണ് ഇതിന് എതിര്‍വാദം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: