Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസിഡോണാ…

ലോകകപ്പില്‍ മെസിയുടെ എട്ടാം ഗോള്‍... ഗോളെണ്ണത്തില്‍ മറഡോണയ്‌ക്കൊപ്പം... മുന്നില്‍ ഇനി ബാറ്റിസ്റ്റ്യൂട്ട മാത്രം, പത്ത് ഗോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2022, 10:44 am IST
in Football

ദോഹ: എല്ലാ നിരാശകള്‍ക്കും അറുതിവരുത്തി വിണ്ണിന്റെ കല്പലകമേല്‍ സാക്ഷാല്‍ മെസിഡോണയുടെ വിജയക്കുറിമാനം… ജീവിതത്തിലേക്ക്, പുതിയ പുലരിയിലേക്ക് അര്‍ജന്റീനയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. സൗദിഷോക്കില്‍ നിന്ന് അര്‍ജന്റീന ഉണര്‍ന്നിരിക്കുന്നു…  അറുപത്തിനാലാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെ പാസില്‍ മെസിയുടെ ക്ലിനിക്കല്‍ ഫിനിഷിങ്… ഇരു കൈയും നീട്ടി പറന്നിട്ടും മെക്‌സിക്കന്‍ ഗോളി ഗില്ലര്‍മോ ഒച്ചാവോയ്‌ക്ക് പന്ത് തൊടാന്‍ പോലും കിട്ടിയില്ല… ലോകകപ്പില്‍ മെസിയുടെ എട്ടാം ഗോള്‍… ഗോളെണ്ണത്തില്‍ മറഡോണയ്‌ക്കൊപ്പം… മുന്നില്‍ ഇനി ബാറ്റിസ്റ്റ്യൂട്ട മാത്രം, പത്ത് ഗോള്‍. 21 ലോകകപ്പ് മത്സരങ്ങളോടെ അര്‍ജന്റീനയ്‌ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഡീഗോ മാറഡോണയുടെ റെക്കോഡിനൊപ്പമെത്താനും മെസിക്കായി, മെസി കണക്കുകളുടെ പുസ്തകത്തിലും മെസിഡോണയായി.

ഗോള്‍നേട്ടം മെസി ആഘോഷിച്ചതും ആരാധകരെ ത്രസിപ്പിച്ചു. ഉന്മാദിയായി ഗ്യാലറിക്ക് നേരെ തിരിഞ്ഞു. വിശ്രുതമായ ആ പത്താം നമ്പര്‍ കുപ്പായം പിടിച്ച് കുലുക്കി… ആരാധക ലോകത്തിന് ചുംബനമെറിഞ്ഞ്… അത്യുന്നതങ്ങളിലെ മഹത്വത്തിന് നേരെ ഇരു കൈകളുമുയര്‍ത്തി… ഒരു ഗോളില്‍ മെസി ഇത്രത്തോളം വികാരഭരിതനാകുന്നത് ഇന്നേവരെ കണ്ടിട്ടില്ലെന്ന് കമന്റുകള്‍ പിറന്നു.

ഒരു മണിക്കൂറോളം പിടിച്ചുനിന്ന മെക്സിക്കന്‍ പ്രതിരോധത്തെയാണ് രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ നേട്ടത്തോടെ മെസിപ്പട മറികടന്നത്. 87-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റേതായിരുന്നു രണ്ടാം ഗോള്‍. തീതുപ്പുന്നൊരു ആംഗുലര്‍ ഷോട്ട്. അര്‍ജന്റീനയ്‌ക്കെതിരെ സൗദി നേടിയ രണ്ടാം ഗോളിന്റെ കാര്‍ബണ്‍ പതിപ്പ് പോലെ ആയിരുന്നു ബോക്സിന്റെ ഇടതുമൂലയില്‍ നിന്നുള്ള എന്‍സോയുടെ അളന്നു മുറിച്ച വോളി. പുറത്താകാതിരിക്കാന്‍ ജയം അനിവാര്യമായിരുന്ന അര്‍ജന്റീനയ്‌ക്ക് ഇപ്പോള്‍ പോളണ്ടിന് പിറകില്‍ സൗദിക്കൊപ്പം മൂന്ന് പോയിന്റായി.

എന്നാല്‍ അര്‍ജന്റീന താരങ്ങളെ അനങ്ങാന്‍ വിടാതെ പ്രതിരോധിച്ച മെക്‌സിക്കോയുടെ ഗെയിംപ്ലാനിന് കൈയടി നല്‍കാതെ വയ്യ. കളി പത്ത് മിനിറ്റ് പിന്നിട്ടപ്പോള്‍ ലൂയിസ് ഷാവെസെടുത്ത ഫ്രീ കിക്കിലൂടെ മെക്‌സിക്കോ അര്‍ജന്റീനയെ ഒന്ന് വിറപ്പിച്ചു.  ഹെക്ടര്‍ ഹെരേരയ്‌ക്ക് പന്ത് കണക്ട് ചെയ്യാനാകാതിരുന്നത് അര്‍ജന്റീനയ്‌ക്ക് രക്ഷയായി.  

അഞ്ചുപേരെ പ്രതിരോധത്തില്‍ അണിനിരത്തിയ മെക്‌സിക്കോയുടെ ഗെയിംപ്ലാന്‍ പൊളിക്കാന്‍ മെസിക്കും സംഘത്തിനും ആദ്യ പകുതിയില്‍ സാധിച്ചില്ല.

Tags: Qatarലയണല്‍ മെസിഫിഫ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ‘പേഴ്സൺ നോൺ ഗാറ്റ’ പ്രഖ്യാപിച്ച് ഖത്തർ, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് താക്കീത്

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

Gulf

ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ തേടി ഇന്ത്യൻ എംബസി : ഗൂഗിൾ ഫോം പുറത്തിറക്കി

Gulf

ഇറാൻ റവലൂഷണറി ​ഗാർഡ്സിന്റെ സ്ലീപ്പർ സെല്ലുകൾ ഖത്തറിൽ പിടിയിൽ

Gulf

വ്യോമപാത അടച്ചിരിക്കുന്നു, വിമാനത്താവളത്തിലേക്ക് പോകരുത് : ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് , മാർഗ്ഗനിർദ്ദേശങ്ങൾ നോക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.