Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിഴിഞ്ഞത്തെ അഴിഞ്ഞാട്ടം

സമരം നടത്തുന്നത് സംഘടിത മതശക്തിയായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് മൃദുസമീപനമാണ്. നിര്‍മാണ പ്രവര്‍ത്തനത്തിന് സംരക്ഷണം ഒരുക്കാന്‍ പോലീസിന് കഴിയുന്നില്ലെങ്കില്‍ കേന്ദ്രസേനയെ വിളിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചതാണ്. എന്നിട്ടും സമരക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയാണ് പോലീസ് ചെയ്തത്. സമരത്തെ എതിര്‍ത്ത് സിപിഎം രംഗത്തുണ്ടെങ്കിലും അത് ഒരു അടവുനയം മാത്രമാണ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 28, 2022, 05:00 am IST
in Editorial

വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനെതിരെ ലത്തീന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടന്ന അക്രമങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണ്. നിര്‍മാണ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിക്കുകയോ സഞ്ചാരസ്വാതന്ത്ര്യം തടയുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് സമരസമിതിക്കാര്‍ പദ്ധതിപ്രദേശത്ത് അഴിഞ്ഞാടിയത്. നിര്‍മാണ സാമഗ്രികളുമായെത്തിയ ലോറികള്‍ തടഞ്ഞിടുകയും, ഒരു വാഹനത്തിന്റെ ചില്ലു തകര്‍ക്കുകയും ചെയ്തു. കല്ലും കമ്പിപ്പാരയുമൊക്കെയായി സംഘടിച്ചെത്തിയ അക്രമികള്‍ നാട്ടുകാരെ വീടുകയറി ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ഗുരുതരാവസ്ഥയിലായ ഒരാളെ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കേണ്ടി വന്നു. തുറമുഖനിര്‍മാണത്തെ അനുകൂലിക്കുന്ന ജനകീയ കൂട്ടായ്‌മയുടെ സമരപ്പന്തല്‍ അടിച്ചു തകര്‍ത്തു. കാഴ്‌ച്ചക്കാരായി നോക്കിനിന്ന പോലീസ് അക്രമികള്‍ക്കെതിരെ നടപടികളെടുക്കുന്നതിനു പകരം നിര്‍മാണ സാമഗ്രികളുമായെത്തിയ ലോറികള്‍ തിരിച്ചുവിടുകയായിരുന്നു. ഫലത്തില്‍ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയാണ് പോലീസ് ചെയ്തത്. പോലീസ് തങ്ങളെ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കോടതിവിധികള്‍ പോലും ലംഘിച്ചുകൊണ്ട് അക്രമപ്പേക്കൂത്തുകള്‍ നടത്തുന്നത്. ചില മതപുരോഹിതന്മാരുടെ നേതൃത്വത്തില്‍ മാസങ്ങളായി ഇതുതുടരുകയാണ്. പള്ളികള്‍ കേന്ദ്രീകരിച്ചാണ് ആളെക്കൂട്ടുന്നതും അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതും. സമരരംഗത്ത് പാതിരിമാര്‍ നേരിട്ടെത്തുകയും ചെയ്യുന്നു. ഇതിനുശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് സമരം സമാധാനപരമാണെന്ന് നുണ പറയുകയാണ്.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ പരാതികള്‍ സുപ്രീംകോടതിയും ഹരിത ട്രിബ്യൂണലും തള്ളിയതാണ്. തുറമുഖ നിര്‍മാണം പകുതിയിലേറെ പൂര്‍ത്തിയാക്കുകയും ചെയ്തു. നിര്‍മാണ ചുമതലയുള്ള അദാനി ഗ്രൂപ്പില്‍നിന്നും സര്‍ക്കാരില്‍നിന്നും കിട്ടാവുന്ന ആനുകൂല്യങ്ങളെല്ലാം മേടിച്ചെടുക്കുകയും ചെയ്തു. ഇതിനുശേഷമാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങളും അവകാശവാദങ്ങളുമായി ലത്തീന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. ഒരേസമയം അവിഹിതമായ കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടുക, തുറമുഖം തന്നെ വേണ്ടെന്നു വയ്‌പ്പിക്കുക എന്നീ ഗൂഢലക്ഷ്യങ്ങളാണ് സമരസമിതിക്കുള്ളത്. മതപുരോഹിതന്മാര്‍ തന്നെ നേരിട്ട് രംഗത്തിറങ്ങുന്നതാണ് അനുയായികള്‍ക്ക് ആവേശം പകരുന്നതും അക്രമങ്ങളിലേക്ക് നയിക്കുന്നതും. കോടതിവിധിയൊക്കെയുണ്ട്, പക്ഷേ ഞങ്ങള്‍ പറയുന്നതൊന്നും സമരക്കാര്‍  കേള്‍ക്കുന്നില്ലെന്ന് ക്രൈസ്തവ പുരോഹിതന്മാര്‍ പറയുന്നത് തട്ടിപ്പാണ്. ഇവരാണ് കോടതിവിധികള്‍ അംഗീകരിക്കാത്തത്. സമരത്തിന് മതപരമായ സ്വഭാവം നല്‍കി ആളെക്കൂട്ടുകയും ചെയ്യുന്നു. വിഴിഞ്ഞത്ത് ഒരു മദര്‍പോര്‍ട്ട് വരുന്നത് സംസ്ഥാനത്തിനും രാജ്യത്തിനും വലിയ വികസനനേട്ടങ്ങള്‍ കൊണ്ടുവരും. ഇതിനു തുരങ്കം വയ്‌ക്കാനാണ് മതശക്തികള്‍ ശ്രമിക്കുന്നത്. ചില വിദേശശക്തികളുടെ കറുത്ത കൈകളാണ് ഇതിനു പിന്നിലെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. വിഴിഞ്ഞത്ത് തുറമുഖം വന്നാല്‍ ചില രാജ്യങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം വരുമെന്ന് കരുതപ്പെടുന്നു. വിഴിഞ്ഞം സമരത്തിന് ഈ ശക്തികള്‍ പലതരത്തിലുള്ള ഒത്താശകള്‍ ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.  

കോടതി വിധികള്‍ ലംഘിച്ചും അക്രമാസക്ത സമരത്തിന് നേതൃത്വം നല്‍കിയതിന് ക്രൈസ്തവ പുരോഹിതര്‍ക്കെതിരെയും അക്രമം നടത്തിയവര്‍ക്കെതിരെയും പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുകയാണ്. ഈ നടപടി നേരത്തെ സ്വീകരിക്കേണ്ടതായിരുന്നു. കാരണം ഇതിനു മുന്‍പും ഇവര്‍ നിയമം ലംഘിച്ച് അക്രമം നടത്തുകയുണ്ടായി. കോടതിയില്‍ മറുപടി പറയേണ്ടിവരും എന്നതിനാലാണ് പോലീസ് പേരിന് നടപടിയെടുത്തിട്ടുള്ളത്. സമരം നടത്തുന്നത് സംഘടിത മതശക്തിയായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് മൃദുസമീപനമാണ്. നിര്‍മാണ പ്രവര്‍ത്തനത്തിന് സംരക്ഷണം ഒരുക്കാന്‍ പോലീസിന് കഴിയുന്നില്ലെങ്കില്‍ കേന്ദ്രസേനയെ വിളിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചതാണ്. എന്നിട്ടും സമരക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയാണ് പോലീസ് ചെയ്തത്. സമരത്തെ എതിര്‍ത്ത് സിപിഎം രംഗത്തുണ്ടെങ്കിലും അത് ഒരു അടവുനയം മാത്രമാണ്. സമരം നടക്കട്ടെ എന്ന നയമാണ് സര്‍ക്കാരിനുള്ളത്. ഭരണം നിയന്ത്രിക്കുന്നവരുമായി സമരക്കാര്‍ക്ക് അവിശുദ്ധബന്ധമുള്ളതായി കരുതാന്‍ കാരണങ്ങളുണ്ട്. ഒരു മന്ത്രിയുടെ സഹോദരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ഒരുകോടിയിലേറെ രൂപ സമരത്തിനുവേണ്ടി എത്തിച്ചിട്ടുള്ളതത്രേ. തലസ്ഥാന ജില്ലയിലെ ക്രൈസ്തവ വോട്ടു ബാങ്ക് ബലപ്പെടുത്തിയാല്‍ അത് തന്റെ രാഷ്‌ട്രീയ വിലപേശല്‍ ശക്തി വര്‍ധിപ്പിക്കുമെന്ന് ഈ മന്ത്രി കരുതുന്നുണ്ടാവാം. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്‌ക്കണമെന്ന സമരസമിതിയുടെ ആവശ്യം ആര്‍ക്കും അംഗീകരിക്കാനാവില്ല. അത് അസാധ്യവുമാണ്. മതത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കി വികസനപ്രവര്‍ത്തനം തടയാനുള്ള ശ്രമത്തെ അടിച്ചമര്‍ത്തുക തന്നെ വേണം.

Tags: Vizhinjamവിഴിഞ്ഞം തുറമുഖംവിഴിഞ്ഞം സമരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത: പി.കെ. കൃഷ്ണദാസ്

Kerala

വിഴിഞ്ഞത്ത് മീൻ വിഭവങ്ങൾ കഴിച്ച രണ്ടു പേർ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം, ഹോട്ടൽ അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷ വകുപ്പ്

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം :രണ്ടാം ഘട്ട വികസനത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

News

കേരളത്തിലെ കർഷകർക്ക് നേരിട്ട് കേന്ദ്രം കൊടുത്തത് 13,000 കോടി രൂപ

Kerala

നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത്; പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.