തിരുവനന്തപുരം: കിളിക്കൊല്ലൂരില്‍ സൈനികനായ വിഷ്ണുവിനെയും സഹോദരന് വിഘ്നേഷിനെയും പോലീസ് സ്റ്റേഷനില്‍ വെച്ച് പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ തെളിവില്ലെന്ന പോലീസ് റിപ്പോര്‍ട്ട് വിചിത്രമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്.
പോലീസ് സ്റ്റേഷനില്‍ സൈനികന് മര്‍ദ്ദനമേറ്റെന്നും മര്‍ദ്ദിച്ചത് ആരാണെന്ന് അറിയില്ലെന്നും പോലീസ് കമ്മീഷണര്‍ പറഞ്ഞത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ മെറിന് ജോസഫ് നല്കിയ റിപ്പോര്‍ട്ട് കേരളത്തില്‍ പോലീസിന് എന്തുമാകാമെന്ന ധിക്കാരമാണ്. സൈനികനെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം ലോകത്തെല്ലാവരും കണ്ടതാണ്. നിനക്ക് തോക്കെടുത്ത് വെടിവെക്കാന്‍ വിരല്‍ ഉണ്ടാവില്ലെന്ന് പറഞ്ഞാണ് വിഷ്ണുവിനെ പോലീസുകാര്‍ ഉപദ്രവിച്ചത്. കുറ്റക്കാരെ സംരക്ഷിക്കാനുള്ള പൊലീസ് റിപ്പോര്‍ട്ടിന് പിന്നില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്ന് വ്യക്തമാണെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
കിളിക്കൊല്ലൂരിലെ പോലീസ് അതിക്രമത്തെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആക്രമിക്കപ്പെട്ടത് രാജ്യത്തിന് വേണ്ടി പോരാടുന്ന സൈനികനാണ്. പിണറായി വിജയന് ഭരണത്തില്‍ പോലീസ് രാജാണ് സംസ്ഥാനത്ത് നടക്കുന്നത്. സിപിഎം ഗുണ്ടകളും പോലീസ് സഖാക്കളും അഴി!ഞ്ഞാടുകയാണ്. പോലീസ് ജനങ്ങളുടെ മേല്‍ കുതിര കയറുന്നത് പതിവായിരിക്കുകയാണെന്നും കെ.സുരേന്ദ്രന് പറ!ഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: