ഇടുക്കി : വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. ഇടുക്കി നെടുങ്കണ്ടം തോവാളപടി സ്വദേശി മാത്തുക്കുട്ടിയാണ് മരിച്ചത്. മാത്തുക്കുട്ടിയുടെ വീടിനോടനുബന്ധിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കിടെ മണ്ണിടിഞ്ഞുവീഴുകയായിരുന്നു.
സെപ്റ്റിക് ടാങ്ക് നിര്‍മിക്കുന്നതിനിടെ കഴിഞ്ഞ ദിവസം കുഴി ഒരുക്കിയിരുന്നു. ഈ കുഴിയിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെ മുകള്‍ ഭാഗത്തു നിന്നും മണ്ണും കല്ലും ഇടിഞ്ഞ് താഴേയ്ക്കു പതിക്കുകയായിരുന്നു.
കുഴിയില്‍ നില്‍ക്കുകയായിരുന്ന മാത്തുകുട്ടിയുടെയും മറ്റ് തൊഴിലാളികളുടെയും ദേഹത്തേക്കാണ് മണ്ണ് പതിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: