തിരുവനന്തപുരം: ഗവർണർക്കെതിരെ ഇടതുമുന്നണി സംഘടിപ്പിച്ച രാജ്ഭവൻ വളയൽ സമരത്തിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു. നടപടി വന്നാല്‍ സര്‍വ്വീസ് സംഘടനാഭാരവാഹികള്‍ക്കു പോലും രക്ഷിക്കാനാകില്ലെന്നതിനാല്‍ ഉദ്യോഗസ്ഥര്‍ അല്‍പം ഭയാശങ്കയിലാണ്. എന്തിനും ഏതിനും സര്‍വ്വീസ് സംഘടനകള്‍ സമരത്തിന് ചാടിപ്പുറപ്പെടുന്ന സ്ഥിതിവിശേഷം ഇതോടെ മാറുമെന്നാണ് ഇത് സംബന്ധിച്ച് ചിലര്‍ വിലയിരുത്തുന്നത്.
അഡീഷണൽ സെക്രട്ടറിമാരായ പി ഹണി, ഷൈനി, സെക്ഷൻ ഓഫീസർമാരായ ജി ശിവകുമാർ, ഇ നാസർ, കെ എൻ അശോക് കുമാർ, ഐ കവിത, ഓഫീസ് അറ്റൻഡന്‍റ് കല്ലുവിള അജിത് എന്നിവർക്കെതിരെയാണ് പരാതി. സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയുടെ ഏഴു നേതാക്കൾ മാർച്ചിൽ പങ്കെടുത്തു എന്നാണ് ബിജെപി നൽകിയ പരാതിയിലുള്ളത്. ഇതിൽ രണ്ടുപേർ അഡീഷണൽ സെക്രട്ടറിമാരാണ്. സര്‍വ്വകലാശാല രംഗത്തെ പോരായ്‌മകള്‍ പരിഹരിക്കാന്‍ പോരിനിറങ്ങിയ ഗവര്‍ണറെ നിശ്ശബ്ദമാക്കാനായിരുന്നു ഇടതുമുന്നണി രാജ് ഭവന്‍ വളയല്‍ സംഘടിപ്പിച്ചത്.
സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്‌ട്രീയ പരിപാടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദൽഹിയിൽ പറഞ്ഞു.
“എന്റെ ശ്രദ്ധ അതിലും സർവകലാശാലകളുടെ കാര്യത്തിലാണ്. മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടും അനധികൃത ഇടപെടൽ തുടർന്നപ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. കോടതി ഉത്തരവുകളുടെ വെളിച്ചത്തിൽ സർവകലാശാലകളെ രക്ഷിക്കാനാകുമെന്ന പ്രത്യാശയുണ്ട്” – ഗവർണർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: