തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം തടയാൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. പദ്ധതി പ്രദേശം യുദ്ധക്കളമാക്കിമാറ്റിയ ലത്തീൻ കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള സമരസമിതിക്കെതിരെ ഒമ്പത് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. ഫാ. യൂജിൻ പെരേര അടക്കമുള്ള പാതിരിമാരും കേസിൽ പ്രതികളാണ്. ഇവർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി.
സമരത്തെ എതിർത്തിരുന്ന ജനകീയ പ്രതിരോധ സമിതിയിലെ പ്രവർത്തകന്റെ തലയടിച്ച് പൊട്ടിച്ചതിനാണ് കേസെടുത്തത്. ജനകീയ പ്രതിരോധ സമിതിക്കെതിരെ ഒരു കേസെടുത്തിട്ടുണ്ട്. സമരക്കാർക്കെതിരെ സർക്കാർ നിലപാട് കർശനമാക്കിയിട്ടുണ്ട്. സമരത്തിനിടെ ഉണ്ടായ നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കാനാണ് സർക്കാർ തീരുമാനം. ഈ തീരുമാനം ഹൈക്കോടതിയെ ഇതറിയിക്കും. സമരം മൂലം ഇരുന്നൂറ് കോടിയിലധികം രൂപയുടെ നഷ്ടമാണുണ്ടായത്.
പദ്ധതി പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിനായി പോലീസ് സാന്നിദ്ധ്യം ശക്തമാക്കും. ഇതിനായി അവധിയിലുള്ള പോലീസ് ഉദ്യോഗസ്ഥരോട് തിരികെ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹെവി വാഹനങ്ങള്‍ കയറ്റിവിടാമെന്നും നിര്‍മ്മാണം തടയില്ലെന്നും സമരസമിതി കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് നല്കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടത്. ആവശ്യമെങ്കില്‍ കേന്ദ്രസേനയുടെ സഹായം തേടാമെന്ന് ഹൈക്കോടതി തന്നെ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
മതിയായ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനും പോലീസിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം പരസ്യമായി ലംഘിക്കപ്പെട്ടത്. പോലീസ് നോക്കി നിൽക്കെയാണ് പ്രാദേശിക ജനകീയ കൂട്ടായ്മയുടെ സമരപ്പന്തൽ അടിച്ചു തകർത്തത്. തുറമുഖത്തെ അനുകൂലിക്കുന്നവരെ ക്രൂരമായിട്ടാണ് മര്‍ദ്ദിച്ചത്. തുറമുഖത്തിന് അനുകൂലമായി പന്തല്‍ കെട്ടി സമരം നടത്തുകയിരുന്ന നാട്ടുകാരടക്കമുള്ളവരെ സമരക്കാര്‍ അടിച്ചോടിച്ചു. അനുകൂല സമരത്തിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി.ഓമനയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഓമന തിരുവനന്തപുരം ജന.ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൂന്നപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതിൽ ആദർശിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പോലീസിനു നേരെയും ആക്രമണമുണ്ടായി. എ.ആര് ക്യാമ്പിലെ അനീഷിന്റെ കൈപ്പത്തിക്ക് പൊട്ടലേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: