Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റിച്ചാർലിസൺ ദി ഹീറോ…

വായുവിലേക്ക് ചെരിഞ്ഞ് റിച്ചാര്‍ലിസന്‍ തൊടുത്തുവിട്ട ആക്രോബാറ്റക് കിക്ക് സെര്‍ബിയന്‍ വലയില്‍ തറച്ചുകയറിയപ്പോള്‍ പിറന്നത് ഖത്തര്‍ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മനോഹരമായ ഗോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2022, 11:52 am IST
in Football
സെര്‍ബിയക്കെതിരെയുള്ള മത്സരത്തില്‍ ബ്രസീലിന്റെ റിച്ചാര്‍ലിസണ്‍ രണ്ടാമത്തെ ഗോള്‍ നേടുന്നു

സെര്‍ബിയക്കെതിരെയുള്ള മത്സരത്തില്‍ ബ്രസീലിന്റെ റിച്ചാര്‍ലിസണ്‍ രണ്ടാമത്തെ ഗോള്‍ നേടുന്നു

ദോഹ: ഈ ലോകകപ്പ് കണ്ട ഏറ്റവും മനോഹര ഗോളടിച്ച്  ബ്രസീലിന്റെ സൂപ്പര്‍താരമായി മാറിയിരിക്കുകയാണ് ടോട്ടനത്തിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ റിച്ചാര്‍ലിസണ്‍. സൂപ്പര്‍ താരങ്ങളായ ഗബ്രിയേല്‍ ജെസ്യുസ്, റോഡ്രിഗോ തുടങ്ങിയവരെ ബെഞ്ചിലിരുത്തിയാണ് കോച്ച് ടിറ്റെ റിച്ചാര്‍ലിസണെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത് ആരും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു. ടോട്ടനത്തിവേണ്ടി കളിക്കുന്ന റിച്ചാര്‍ലിസണ്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താത്തതും പരിക്കുമായിരുന്നു ഇതിന് കാരണം. എന്നാല്‍ സെര്‍ബിയക്ക് എതിരായ മത്സരത്തിലൂടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ടിറ്റെയും റിച്ചാര്‍ലിസണും. ബ്രസീലിനായി അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്ന് ഇതോടെ താരം ഒന്‍പത് ഗോളുകളും അടിച്ചു. ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ ഇരട്ട ഗോള്‍ നേടുകയെന്ന നെയ്‌മറുടെ റിക്കാഡിനൊപ്പം താരം എത്തുകയും ചെയ്തു.

റിച്ചാര്‍ലിസണിന്റെ രണ്ടാമത്തെ ഗോള്‍ മതി ആ പ്രതിഭയുടെ ആഴം മനസ്സിലാക്കാന്‍. വിനീഷ്യസ് ജൂനിയര്‍ നല്‍കിയ ആ പാസ് കാലുകൊണ്ട് തട്ടിയുയര്‍ത്തി വായുവിലേക്ക് ചെരിഞ്ഞ് റിച്ചാര്‍ലിസന്‍ തൊടുത്തുവിട്ട ആക്രോബാറ്റക് കിക്ക് സെര്‍ബിയന്‍ വലയില്‍ തറച്ചുകയറിയപ്പോള്‍ പിറന്നത് ഖത്തര്‍ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മനോഹരമായ ഗോള്‍. ഈ ഗോള്‍ കണ്ടാല്‍ ബ്രസീല്‍ ഫാന്‍ അല്ലാത്തവര്‍ പോലും കൈയടിച്ചുപോകും. അത്ര മനോഹരമായിരുന്നു അത്.

സമൂഹമാധ്യമങ്ങളില്‍ ഈ ഗോള്‍ തരംഗമായി മാറിക്കഴിഞ്ഞു. ഇതേ ഗോളിനായി താരം പരിശീലിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഈ ലോകകപ്പില്‍ ബ്രസീലിന്റെ സുവര്‍ണതാരമായി റിച്ചാര്‍ലിസണ്‍ മാറുമെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകര്‍.

പ്രതിഭകളുടെ അതിപ്രസരമുള്ള ബ്രസീലില്‍ പൂര്‍ണമായും ഫോമിലെത്തിയാല്‍ ലക്ഷണമൊത്ത ഒരു സ്‌ട്രൈക്കറാണ് റിച്ചാര്‍ലിസണ്‍. ക്ലബ് ഫുട്‌ബോളില്‍ എവര്‍ട്ടണില്‍ നിന്ന് ഹോട്ട്‌സ്പറില്‍ എത്തിയ താരം പ്രീമിയര്‍ ലീഗില്‍ സ്പര്‍സിനായി ഇനിയും ഗോള്‍ നേടിയിട്ടില്ല. പക്ഷേ ഈ ഇരുപത്തഞ്ചുകാരന്‍ ബ്രസീല്‍ ജഴ്‌സിയില്‍ വെടിയുണ്ടയായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ദേശീയ ജേഴ്സിയില്‍ 39 കളികളില്‍ നിന്ന് 19 ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട് ഒന്‍പതാം നമ്പര്‍ ജേഴ്സിയുമായി കളിക്കുന്ന റിച്ചാര്‍ലിസണ്‍.

സെര്‍ബിയക്ക് എതിരെയുള്ള മത്സരത്തില്‍ 64 മിനിറ്റ് വരെ പ്രതിരോധക്കോട്ട കെട്ടി ടീമിനെ ഗോളിലേക്ക് അടുപ്പിക്കാതെ നില്‍ക്കുമ്പോഴാണ് ഇരട്ട ഗോളുമായി താരം അവതരിച്ചത്.

Tags: footballഫിഫ ലോകകപ്പ്Richarlison
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫുട്‌ബോള്‍ പരിശീലനത്തിന് വിട്ടില്ല : ബാലന്‍ ജീവനൊടുക്കി

Football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

കേരള ടീം സിലാപത്താര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍
Football

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്; കേരളം ആസാമിനെതിരെ, മത്സരം ഉച്ചയ്‌ക്ക് രണ്ടിന്

Football

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം പൊരുതിത്തോറ്റു

കിരീടനേട്ടം ആഘോഷിക്കുന്ന പിഎസ്ജി ടീം അംഗങ്ങള്‍
Football

ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ പിഎസ്ജി തന്നെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.