തിരുവനന്തപുരം: 2018ലെ പ്രളയകാലത്ത് കേന്ദ്രം നല്കിയ അരിയുടെ വില ഇത്രകാലമായിട്ടും നല്‍കാതിരുന്നതിനെ തുടര്‍ന്ന് അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്ന് 205 കോടി രൂപ നല്കാന് കേരളം തീരുമാനിച്ചു.
പണം തന്നില്ലെങ്കില്‍ കേന്ദ്രവിഹിതത്തില്‍ നിന്നും തുക പിടിക്കുമെന്ന് താക്കീത് നല്കിയപ്പോള് കേരളം പണം ഉടന്‍ കൊടുക്കാന്‍ തീരുമാനിച്ചു. 205 കോടി രൂപയാണ് ഈ ഇനത്തില്‍ നല്‍കുക.
2018ലെ പ്രളയകാലത്താണ് കേന്ദ്രം കേരളത്തിന് 89540 മെട്രിക് ടണ്‍ നല്‍കിയത്. പ്രളയം പോലെ കേരളത്തെ പ്രതിസന്ധിയിലാഴ്ത്തിയ ഘട്ടത്തില്‍ നല്കിയ അരിക്ക് പണം ചോദിക്കരുതെന്ന് പറഞ്ഞ് സിപിഎം ഉള്‍പ്പെടെയുള്ളവര്‍ അതൊരു രാഷ്ട്രീയ വിവാദമാക്കിയിരുന്നു.
ഒരിയ്ക്കലും ഈ തുക നല്‍കില്ലെന്നതായിരുന്നു കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇതുവരെയുണ്ടായിരുന്ന നിലപാട്. എന്നാല്‍ ഇതിനെതിരെ കേന്ദ്രം ശക്തമായ നിലപാടെടുക്കുകയും പണം തന്നില്ലെങ്കില്‍ കേന്ദ്ര വിഹിതത്തില്‍ നിന്നും ആ തുക പിടിക്കുമെന്നും പറഞ്ഞതോടെ കേരളത്തിന്റെ പ്രതിഷേധം ആവിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: