കോഴിക്കോട് :താരാരാധന ഇസ്ലാമിക വിരുദ്ധമാണെന്നും അതിനാല്‍ ഫുട്ബോള്‍ ലഹരി പാടില്ലെന്നും സമസ്ത. . കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നതും വിശ്വാസികള്‍ തെരുവില്‍ വിവിധ രാജ്യങ്ങളുടെ പതാക ഉയര്‍ത്തി മുദ്രാവാക്യം മുഴക്കി നീങ്ങുന്നതും എല്ലാം തെറ്റാണെന്നും സമസ്ത വാദിക്കുന്നു.
“ഇന്ത്യയില്‍ ഏറ്റവും അധിനിവേശം നടത്തിയ പോര്‍ച്ചുഗീസുകാരെ എങ്ങിനെ ആരാധിക്കാന്‍ കഴിയുന്നു. ഈ ലോകകപ്പില്‍ കളിക്കുന്ന നിരവധി ഇസ്ലാം വിരുദ്ധ രാജ്യങ്ങളുണ്ട്. അവരെയെല്ലാം എങ്ങിനെ ആരാധിക്കാന്‍ കഴിയുന്നു?” – സമസ്ത ചോദിക്കുന്നു.
ഇസ്ലാമിലെ ഏക ദൈവ വിശ്വാസത്തിനെതിരാണ് ഈ താരാരാധനയെന്നും സമസത വാദിക്കുന്നു. പള്ളികളില്‍ ജുമുഅയ്‌ക്ക് വരുന്ന വിശ്വാസികളെ പ്രഭാഷണത്തിലൂടെ ബോധവല്‍ക്കരിക്കാന്‍ സമസ്ത ശ്രമിക്കും.
ഫുട്ബാള്‍ ആരാധകര്‍ വര്‍ണ്ണ, വര്‍ഗ്ഗ, ലിംഗ, പാര്‍ട്ടി വിശ്വാസങ്ങള്‍ക്കതീതമായി ലോകകപ്പ് ആഘോഷിക്കുന്നതിനിടയിലാണ് സമസ്തയുടെ ഈ പ്രസ്താവന. സൗദി പോലുള്ള ഇസ്ലാം മതമുള്ള രാജ്യങ്ങള്‍ ലോകകപ്പ് ജയിച്ചപ്പോള്‍ രാജ്യത്തിന് തന്നെ അവധി നല്‍കിയിരുന്നു. ഇതെല്ലാം സമസ്തയ്‌ക്ക് എങ്ങിനെ വിശദീകരിക്കാന്‍ സാധിക്കും എന്ന ചോദ്യവും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: