ഗുരുവായൂര്‍: 25 കോടി ഓണം ബംപര്‍ അടിച്ച അനൂപിന്റെ കഷ്ടപ്പാടുകളുടെ കഥകള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ബംപറടിക്കുന്ന ഭാഗ്യവാന്മാര് മറഞ്ഞിരിക്കാന്‍ ഇഷ്ടപ്പെടുന്നോ? അല്ലെങ്കില്‍ 10 കോടിയുടെ പൂജാ ബംപര്‍ പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായിട്ടും ഭാഗ്യവാനായ കോടിപതി കാണാമറയത്ത് തന്നെയിരിക്കുന്നത് എന്തുകൊണ്ട്?. സഹായം ചോദിച്ച് എത്തിയവരുടെ ശല്ല്യം സഹിക്കവയ്യാതെ ഒരു ഘട്ടത്തില്‍ ലോട്ടറി അടിക്കേണ്ടായിരുന്നു എന്ന് വരെ അനൂപ് ആലോചിച്ചിരുന്നു. ഇതേ തുടര്‍ന്ന് അനൂപിന് വീട്ടില്‍ കയറാന്‍ പറ്റാത്ത അവസ്ഥ വരെ ഉണ്ടായിരുന്നു.
പൂജ ബംബര്‍ അടിച്ച ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത് ഗുരുവായൂരിലെ പായസക്കട എന്ന കട നടത്തുന്ന രാമചന്ദ്രനാണ്. ഈ സമ്മാനപ്രഖ്യാപനം ഉണ്ടായ അന്നുമുതല്‍ പായസക്കടയുടെ ഷട്ടര്‍ പാതി താഴ്ത്തിയ നിലയിലാണ്. ഇനി രാമചന്ദ്രന് തന്നെയാണോ ആ ഭാഗ്യവാന് എന്നും ആളുകള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.
ഗുരുവായൂര്‍ കിഴക്കേ നടയിലെ ഐശ്വര്യ ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ചില്ലറ വില്പനക്കാരനായ രാമചന്ദ്രന് ടിക്കറ്റ് വാങ്ങി വിറ്റത്. ലക്ഷക്കണക്കിന് ഭക്തര്‍ വന്നുപോകുന്ന ഗുരുവായൂരില്‍ നിന്നും ഈ ടിക്കറ്റെടുത്ത ഭാഗ്യശാലി ലോകത്തെ ഏത് മൂലയിലുള്ള ആളുമാകാം.
പായസം ഹട്ട് എന്ന ഷോപ്പ് നടത്തുകയാണ് രാമചന്ദ്രന്. ഇവിടെ പായസത്തിനൊപ്പം ഭാഗ്യക്കുറി ടിക്കറ്റുകളും രാമചന്ദ്രന് വില്‍ക്കാറുണ്ട്. താനും മകനും ഒരുമിച്ചാണ് കച്ചവടം നടത്തുന്നതെന്ന് രാമചന്ദ്രന് പറഞ്ഞു. പൂജ ബംപറിന്റെ 250 ഓളം ടിക്കറ്റ് ഐശ്വര്യയില്‍ നിന്ന് വാങ്ങി വിറ്റിട്ടുണ്ട്. അതിലൊന്നിനാണ് ബമ്പര്‍ അടിച്ചതെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: