ഡെറാഡൂണ്‍: സ്വകാര്യ മദ്രസകളെ തൊട്ടാല്‍ ഇന്ത്യ കത്തിക്കുമെന്ന് മതപണ്ഡിതനായ മൗലാന സാജിദ് റഷിദി പറഞ്ഞു. ഉത്തരാഖണ്ഡിലെ 103 മദ്രസകളിലും എന്‍സിഇആര്‍ടി പുസ്തകങ്ങളും ആധുനിക യൂണിഫോമും നിര്ബന്ധമാക്കിക്കാനുള്ള തീരുമാനം ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്മാന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇതിനെ വെല്ലുവിളിച്ച് മതപണ്ഡിതന്റെ ഈ സമരപ്രഖ്യാപനം. സ്വകാര്യമദ്രസകളെ തൊട്ടാല്‍ ഇന്ത്യ കത്തുമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം.
എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാരിന് കീഴില്‍ ഒരു മദ്രസ ബോര്‍ഡ് ഉണ്ട്. ആ മദ്രസകളില്‍ സര്‍ക്കാരിന് യൂണിഫോം നിയന്ത്രിക്കാം. അവിടെ സിനിമ കാണിക്കുകയോ പാട്ടുകള്‍ വെയ്ക്കുകയോ ചെയ്യാം. സര്‍ക്കാര്‍ എന്താണോ ആഗ്രഹിക്കുന്നത് അത് ചെയ്യുന്നതിനെ ആരും തടയില്ല. എന്നാല്‍ സ്വകാര്യ മദ്രസകളെ തൊടാന്‍ സമ്മതിക്കില്ല. ഇന്ത്യയിലെ മുസ്ലിങ്ങള്‍ സ്വകാര്യമദ്രസകളിലെ നാല് ശതമാനം കുട്ടികളെയും നിലനിര്‍ത്തുന്നത് മൗലവിമാരും മൗലാനകളും ആക്കിമാറ്റാന്‍ ഉദ്ദേശിച്ചാണ്. ഈ നാല് ശതമാനം വരുന്ന സ്വകാര്യ മദ്രസകളില്‍ കൈവെച്ചാല്‍ ഇന്ത്യയിലെ മുസ്ലിംങ്ങള്‍ അതിനെതിരായി നില്ക്കും. അത് ചെയ്യാന്‍ അവരെ അനുവദിക്കില്ല. – സാജിദ് റഷിദി പറഞ്ഞു.
ഈ സ്വകാര്യമദ്രസകളില്‍ ഞങ്ങള്‍ കൈവെയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാരില്‍ നിന്നും പണം കൈപ്പറ്റാന്‍ മദ്രസകള്‍ സര്‍ക്കാരിന് നല്‍കിയത് വിഡ്ഡികളാണ്. – അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ഒരു പിടി ആധുനിക പരിഷ്കാരങ്ങളാണ് മദ്രസകളില്‍ നടപ്പാക്കുന്നത്. രാവിലെ എട്ട് മണി മുതല്‍ രണ്ട് മണിവരെ മാത്രമേ ക്ലാസുകള്‍ പാടുള്ളൂ. കര്‍ശനമായി സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന യൂണിഫോം കര്‍ശനമാക്കും. എന്‍സിഇആര്‍ടി അനുശാസിക്കുന്ന പാഠപുസ്തകളങ്ങള് മാത്രമേ പഠിപ്പിക്കാന്‍ പാടൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: