Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാല്‍ വിലവര്‍ധന പകല്‍ക്കൊള്ള

കേരളത്തിന് ആവശ്യമുള്ള പാല്‍ സംസ്ഥാനത്തുതന്നെ ഉല്‍പ്പാദിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കാനാവും. അതിനുള്ള സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കാത്തതാണ്. ക്ഷീരകര്‍ഷകരോടുള്ള സര്‍ക്കാരിന്റെയും മില്‍മയുടെയും സ്‌നേഹത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്നത് ഇവിടെയാണ്. കൃഷി വകുപ്പിന്റെ മന്ത്രിമാര്‍ കാലാകാലങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനെക്കുറിച്ചു പറയുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. മുന്‍പുള്ള മന്ത്രിമാരും ഇപ്പോഴത്തെ മന്ത്രിയും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 25, 2022, 05:00 am IST
in Editorial

പാലിന്റെ വില കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ള മില്‍മയുടെ തീരുമാനം നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ്. പാല്‍ വില ലിറ്ററിന് ഒറ്റയടിക്ക് ആറ് രൂപ വര്‍ധിപ്പിച്ചത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഇതിനു മുന്‍പത്തെ വില വര്‍ധന നാല് വര്‍ഷം മുന്‍പായിരുന്നു എന്നത് ഇപ്പോഴത്തെ വില വര്‍ധനയ്‌ക്കുള്ള നീതീകരണമാവില്ല. ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനാണ് ഇപ്പോഴത്തെ വില വര്‍ധനയെന്ന മില്‍മയുടെ വാദം നിലനില്‍ക്കാന്‍ പ്രയാസമാണ്. കാലിത്തീറ്റയ്‌ക്കും മറ്റും വില വര്‍ധിച്ചു എന്നത് വാസ്തവം തന്നെയാണ്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലിന് അര്‍ഹമായ വില ലഭിക്കേണ്ടതും ആവശ്യമാണ്. പക്ഷേ ഇതാണോ മില്‍മയുടെ ലക്ഷ്യം? പുതിയ വില വര്‍ധനവിന്റെ തൊണ്ണൂറു ശതമാനത്തോളം കര്‍ഷകന് ലഭിക്കുമെന്ന് പറയുന്നത് ഒരുതരം തെറ്റിദ്ധരിപ്പിക്കലാണ്. മില്‍മ പറയുന്ന ഉയര്‍ന്ന വില ഒരു കര്‍ഷകനും ലഭിക്കുന്നില്ല എന്നതാണ് സത്യം. ഗുണമേന്മ പരിശോധിച്ച് പലനിരക്കുകളിലാണ് കര്‍ഷകരില്‍നിന്ന് പാല്‍ ശേഖരിക്കുന്നത്. മില്‍മ പറയുന്ന ഉയര്‍ന്ന വില ആര്‍ക്കും ലഭിക്കുന്നില്ല. ലിറ്ററിന് മുപ്പത്തിയഞ്ച് രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. വിലവര്‍ധനയുടെ ആനുകൂല്യം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നത് ക്ഷീരകര്‍ഷകരുടെ സ്ഥിരം പരാതിയാണ്. 2019 ല്‍ പാല്‍ വില വര്‍ധിപ്പിച്ചപ്പോഴും ഈ പരാതി ഉയരുകയുണ്ടായി. ഇപ്പോഴത്തെ അവസ്ഥയും വ്യത്യസ്തമായിരിക്കില്ല. യഥാര്‍ത്ഥത്തില്‍ പാല്‍ വില തോന്നുന്നതുപോലെ വര്‍ധിപ്പിക്കാന്‍ കര്‍ഷകരെ മറയാക്കുകയാണ് സര്‍ക്കാരും മില്‍മയും. ബസ് ചാര്‍ജ് വര്‍ധനവിന്റെ കാര്യത്തിലേതുപോലെ ഇതിനുമുണ്ട് ഒരു വിദഗ്‌ദ്ധ സമിതി.

ബഹുഭൂരിപക്ഷമാളുകളും ധരിച്ചിരിക്കുന്നതുപോലെ മില്‍മ വിതരണം ചെയ്യുന്ന പാല്‍ മുഴുവന്‍ സംസ്ഥാനത്തുനിന്ന് ശേഖരിക്കുന്നവയല്ല. നല്ലൊരു ശതമാനം മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്നവയാണ്. ഇത് ശുദ്ധമായ പാലല്ലെന്ന് എല്ലാവര്‍ക്കും അറിയാം. വളരെ കുറഞ്ഞ വിലയ്‌ക്ക് കൊണ്ടുവരുന്ന ഈ പാല്‍ സംസ്ഥാനത്തെ ക്ഷീര കര്‍ഷകരില്‍നിന്നു ശേഖരിക്കുന്നവയാണെന്ന വ്യാജേന വിറ്റഴിച്ച് കൊള്ളലാഭം കൊയ്യുകയാണ്. പാല്‍ ശേഖരിക്കുന്നതിനു പുറമെ ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി പാലുല്‍പ്പാദനം വര്‍ധിപ്പിക്കാത്തതിനു പിന്നിലെ ദുഷ്ടലാക്കും ഇതാണ്. കേരളത്തിന് ആവശ്യമുള്ള പാല്‍ സംസ്ഥാനത്തുതന്നെ ഉല്‍പ്പാദിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കാനാവും. അതിനുള്ള സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കാത്തതാണ്. ക്ഷീരകര്‍ഷകരോടുള്ള സര്‍ക്കാരിന്റെയും മില്‍മയുടെയും സ്‌നേഹത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്നത് ഇവിടെയാണ്. കൃഷി വകുപ്പിന്റെ മന്ത്രിമാര്‍ കാലാകാലങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനെക്കുറിച്ചു പറയുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. മുന്‍പുള്ള മന്ത്രിമാരും ഇപ്പോഴത്തെ മന്ത്രിയും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. പശു പല നിറമാണെങ്കിലും പാല്‍ ഒരു നിറമാണെന്നു പറയുന്നതുപോലെ, പാര്‍ട്ടിയും രാഷ്‌ട്രീയവുമൊക്കെ പലതാണെങ്കിലും മന്ത്രിമാരുടെ മനോഭാവം ഒന്നാണ്. അത് മാറാത്തിടത്തോളം പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്ന പ്രശ്‌നമില്ല.

അരിയുള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും അമിതവില നല്‍കേണ്ടിവരുന്ന സാഹചര്യത്തിലാണ് പാലിന്റെ വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് നേരിട്ട് ജനങ്ങളുടെ ജീവിത ഭാരം കൂട്ടും. പാലിന്റെ വില വര്‍ധന അതില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ല. മോര്, തൈര് ഉള്‍പ്പെടെ എല്ലാ പാലുല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കും. അത് മില്‍മ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. പാലിന്റെ വില വര്‍ധിക്കുന്നതോടെ ചായയ്‌ക്കും വില കൂടും. മിനിമം പന്ത്രണ്ട് രൂപയെങ്കിലുമാവും എന്നാണ് കരുതപ്പെടുന്നത്. പലയിടങ്ങളിലും ഇതിലും കൂടുതലാണ് ഇപ്പോള്‍തന്നെ ചായയ്‌ക്ക് ഈടാക്കുന്നത്. അവര്‍ വീണ്ടും വില വര്‍ധിപ്പിക്കും. ജനങ്ങളെ മറ്റൊരുവിധത്തിലും കൊള്ളയടിക്കാന്‍ സര്‍ക്കാരും മില്‍മയും വഴിയൊരുക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് പാല്‍ എന്ന പേരില്‍ പശുവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരുതരം രാസപാനീയമാണ് ചില സ്വകാര്യ കമ്പനികള്‍ വിറ്റഴിക്കുന്നത്. പേരിന് കുറച്ചു പശുക്കളെ വളര്‍ത്തി മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കൃത്രിമ പാല്‍ ഇറക്കുമതി ചെയ്ത് കോടികള്‍ കൊയ്യുന്നവര്‍ ഓരോ ജില്ലയിലുമുണ്ട്. ചിലര്‍ പശുവിനെ വളര്‍ത്തുകപോലും ചെയ്യുന്നില്ല. പൗഡര്‍ കലക്കി വിപണനം നടത്തുകയാണ്. ജനങ്ങളുടെ ആരോഗ്യം കാര്‍ന്നുതിന്നുന്ന അതീവ ഗുരുതരമായ ഈ സ്ഥിതിവിശേഷം വ്യക്തമായിരുന്നിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. പാലിന് വില വര്‍ധിപ്പിച്ച മില്‍മയുടെ ഇപ്പോഴത്തെ തീരുമാനത്തിന്റെ ചുവടുപിടിച്ച് കൃത്രിമ പാലുല്‍പ്പാദകരും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടും. ഇത്തരം ജനവിരുദ്ധ നടപടികള്‍ക്കെതിരെ ആരെങ്കിലും കോടതിയെ സമീപിക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല.

Tags: priceവിലക്കയറ്റംമിൽമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗാര്‍ഹിക പാചക വാതക വില കൂട്ടി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം : ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു, വന്‍ വിലയിടിവിന് സാധ്യത

India

വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളും സേവനങ്ങളും മറ്റ് പ്രധാന പ്രഖ്യാപനങ്ങളും

Kerala

കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കുതിക്കുന്നു

Kerala

പാല്‍വില വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി, നിരക്ക് വര്‍ദ്ധന തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.