ന്യൂദല്‍ഹി: 2022 ഒക്ടോബറിലെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കല്‍ക്കരി ഉത്പാദനം 448 ദശലക്ഷം ടണ്‍ (എംടി) ആണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ഉത്പാദനത്തെ അപേക്ഷിച്ച് 18% കൂടുതലാണിത്. കോള്‍ ഇന്ത്യ ലിമിറ്റഡ് (സിഐഎല്‍) 17 ശതമാനത്തിലേറെ കല്‍ക്കരി ഉത്പാദന വളര്‍ച്ച രേഖപ്പെടുത്തി.
ആഭ്യന്തര കല്‍ക്കരി അധിഷ്ഠിത പ്ലാന്റുകളില്‍ നിന്ന് 2022 നവംബര്‍ അവസാനത്തോടെ 30 ദശലക്ഷം ടണ്‍ കല്‍ക്കരി സ്റ്റോക്ക് സംഭരിക്കാന്‍ കല്‍ക്കരി മന്ത്രാലയം പദ്ധതിയിടുന്നു. 2023 മാര്‍ച്ച് 31 ഓടെ താപോര്‍ജ്ജ നിലയങ്ങള്‍ക്കുള്ള (ടിപിപി) സ്റ്റോക്ക് 45 ദശലക്ഷം ടണ്ണായി ഉയര്‍ത്താനാകും വിധം ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഖനിമുഖങ്ങളിലെ കല്‍ക്കരി ശേഖരം വര്‍ദ്ധിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.
റെയില്കംറോഡ് രീതി (ആര്‍സിആര്‍) വഴിയുള്ള കല്‍ക്കരി നീക്കം ഊര്‍ജ്ജ മന്ത്രാലയം വര്‍ദ്ധിപ്പിക്കും. കടല്‍ വഴിയുള്ള കല്‍ക്കരി നീക്കം പ്രോത്സാഹിപ്പിക്കുന്നതിനായി തുറമുഖഷിപ്പിംഗ്ജലപാത മന്ത്രാലയം, ഊര്‍ജ്ജ മന്ത്രാലയം, റെയില്‍വേ മന്ത്രാലയം, കല്‍ക്കരി മന്ത്രാലയം എന്നിവ യോജിച്ച് പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: