ജെയ്പൂര്‍ : സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ തടയുമെന്ന് ഭീഷണി ഉയര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അശോക് ഗേഹ്ലോട്ട് സര്‍ക്കാരിന് ഒരു വര്‍ഷം മാത്രം അവശേഷിക്കേ മുഖ്യമന്ത്രി പദം സച്ചിന് പൈലറ്റിന് വിട്ടു നല്‍കണമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതല്‍ മുഖ്യമന്ത്രി പദത്തിനായി ഗേഹ്ലോട്ടിന്റേയും സച്ചിന് പൈലറ്റിന്റേയും പേര് ഉയര്‍ന്നിരുന്നു. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഗേഹ്ലോട്ടിനെ തെരഞ്ഞെടുത്തത്. ഇതില്‍ സച്ചിന് പൈലറ്റ് അനുകൂല സംഘം പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സമയത്തും സച്ചിന് പൈലറ്റിന് വേണ്ടി സംസാരം ഉയര്‍ന്നിരുന്നു.
മുഖ്യമന്ത്രി പദമടക്കം സംഘടന വിഷയങ്ങളില്‍ ഉന്നയിച്ച പരാതികളില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിയുന്ന ഉടന്‍ പരിഹാരമുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അനക്കമില്ല. ഇതോടെയാണ് ഗലോട്ടിനെതിരെ സച്ചിന് പക്ഷം വീണ്ടും തിരിഞ്ഞത്. ഇത് കൂടാതെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് തീരുമാനം അട്ടിമറിച്ച ഗേഹ്ലോട്ട് പക്ഷത്തെ എംഎല്‍എമാര്‍ക്കെതിരെ നടപടി വൈകുന്നതിലും സച്ചിന് അനുകൂലികള്‍ക്ക് അതൃപ്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: