ലണ്ടന്‍: പോര്‍ച്ചുഗല്‍ ക്യാപ്റ്റനും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരവുമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്കും 50000 പൗണ്ട് പിഴയും വിധിച്ച് ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്. പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടനോട് തോറ്റതിന്റെ ദേഷ്യം കാരണം ഓട്ടിസവും ഡിസ്പ്രാക്സിയയും ബാധിച്ച ഒരു കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തകര്‍ത്തത് സംബന്ധിച്ച അന്വേഷണത്തിന് ഒടുവിലാണ് നടപടി. കളി തോറ്റ നിരാശയില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച കുട്ടിയുടെ ഫോണ്‍ പിടിച്ചു തറയില്‍ എറിയുന്ന ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.
അടുത്ത് രണ്ടു ക്ലബ് മത്സരങ്ങലില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സസ്പെന്‍ഡ് ചെയ്യുകയും 50,000 പൗണ്ട് പിഴ ചുമത്തുകയും ചെയ്തെന്നും താരം എഫ്എ റൂള്‍ ഇ 3 ലംഘിച്ചതായി തെളിഞ്ഞെന്നും ഫുട്ബോള്‍ അസോസിയേഷന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് റൊണാള്‍ഡോ മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: