Categories: Samskriti

ശുദ്ധമായ ദ്രവ്യം അനന്തമായ പുണ്യം: ത്രാഹി ഇരുമുടികെട്ടുമായി യോഗവത് ഫൗണ്ടേഷന്‍

ഒത്തൊരുമയോടു കൂടിയതും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളിലൂടെ സമാജത്തിന് ഭൗതികവും ആത്മീയവുമായ ഉത്കര്‍ഷയും പ്രബലതയും കൈവരുത്തുവാന്‍ കഴിയും എന്ന് വിശ്വസിക്കുകയും അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കൂട്ടായ്മയാണ് യോഗവത്.

Published by

തിരുവനന്തപുരം: ഏറ്റവും ശുദ്ധവും പവിത്രവുമായ ദ്രവ്യങ്ങള്‍ കൊണ്ടു മാത്രം ചെയ്യപ്പെടേണ്ടവയാണ് പൂജാദി കര്‍മ്മങ്ങള്‍. പ്രിയപ്പെട്ടവര്‍ക്ക് ഏറ്റവും ശ്രേഷ്ഠമായവ മാത്രമേ നല്‍കാറുള്ളൂ. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ പലപ്പോഴും ഏറ്റവും നിലവാരം കുറഞ്ഞതും ആശാസ്യമല്ലാത്തവയുമായ പദാര്‍ത്ഥങ്ങളാണ് ദൈവങ്ങള്‍ക്കുള്ള പൂജാവസ്തുക്കളായി എത്തുന്നത്. അശുദ്ധ ദ്രവ്യങ്ങള്‍ കൊണ്ടുള്ള ആരാധന ഉദ്ദിഷ്ട ഫലപ്രാപ്തി നല്‍കുകയില്ലെന്ന് മാത്രമല്ല, ദേവതയുടെ അതൃപ്തിയും ക്ഷണിച്ചു വരുത്തിയേക്കാം. ഈയൊരു ദു:സ്ഥിതിയുടെ പരിഹാരത്തിനുള്ള എളിയ ശ്രമത്തിലാണ് തിരുവനന്തപുരത്തെ യോഗവത് ഫൗണ്ടേഷന്‍.

ഒത്തൊരുമയോടു കൂടിയതും  നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളിലൂടെ സമാജത്തിന് ഭൗതികവും ആത്മീയവുമായ ഉത്കര്‍ഷയും പ്രബലതയും കൈവരുത്തുവാന്‍ കഴിയും എന്ന് വിശ്വസിക്കുകയും അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കൂട്ടായ്മയാണ് യോഗവത്.

ശുദ്ധമായ, കലര്‍പ്പില്ലാത്ത, ശരീരത്തിന് ദോഷമില്ലാത്ത പൂജാദ്രവ്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക. നിര്‍മ്മാണം, പാക്കിംഗ്, വിപണനം, എന്നിവ വഴി കുറച്ചു പേര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക. പൂജാദ്രവ്യങ്ങളുടെ വില്പനയിലൂടെ ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും സമാജ സേവനത്തിനായി വിനിയോഗിക്കുക. എന്നിവയാണ് യോഗവത് ഫൗണ്ടേഷന്റെ ഉദ്ദേശ്യം. 

മണ്ഡല-മകരവിളക്കു കാലത്ത് കിട്ടാവുന്നത്ര ശുദ്ധമായ പൂജാ ദ്രവ്യങ്ങള്‍ സംഘടിപ്പിച്ച് ഇരുമുടി സെറ്റുകളാക്കി ഭക്തര്‍ക്ക് എത്തിച്ചു കൊടുക്കുന്ന ത്രാഹി പദ്ധതിയ്‌ക്ക് യോഗവത് തുടക്കം കുറിച്ചു. ഇതില്‍ ഉള്‍പ്പെടുത്തിയിരിയ്‌ക്കുന്ന ഓരോ ദ്രവ്യവും ഏറ്റവും ശുദ്ധമായവയാണ് എന്ന് ഉറപ്പു വരുത്താന്‍ ശ്രമിക്കുകയും അതിന് കഴിയാത്തവ നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തിടത്താണ് യോഗവത് വ്യത്യസ്തമാകുന്നത്. ദ്രവ്യങ്ങളുടെ തെരഞ്ഞെടുപ്പില്‍ കഴിയുന്നത്ര സാമൂഹ്യ ശാക്തീകരണം എന്ന ദൃഷ്ടിയും കൊണ്ടുവരാന്‍ യോഗവത് ശ്രമിച്ചിട്ടുണ്ട്. പവര്‍ലൂം മുണ്ടുകള്‍ക്ക് പകരം കൈത്തറികളില്‍ നിര്‍മ്മിക്കുന്ന മുണ്ടുകള്‍, നാടന്‍ പശുവിന്റെ ചാണകത്തില്‍ നിന്നും ബാലഗോകുലം പ്രവര്‍ത്തകരുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ഭസ്മം തുടങ്ങി ഈ കിറ്റില്‍ വരുന്ന ഓരോ വസ്തുക്കളും ഓരോ സാമൂഹ്യ വിഭാഗങ്ങളെ ശാക്തീകരിയ്‌ക്കുന്നവയാണ്. ക്ഷേത്രാരാധനയുടെ മഹത്വത്തില്‍ വിശ്വസിയ്‌ക്കുന്നവര്‍ക്കു മാത്രമേ പവിത്ര ഭാവനയോടെ ഇത്തരം ദ്രവ്യങ്ങള്‍ നിര്‍മ്മിയ്‌ക്കാന്‍ കഴിയൂ. ഇരുമുടിക്ക് നിലവില്‍ ഉപയോഗിക്കപ്പെടുന്ന നിലവാരം കുറഞ്ഞ പോളിസ്റ്റര്‍ തുണിക്കു പകരം നല്ല ഗുണനിലവാരം ഉള്ള കോട്ടണ്‍ തുണി ഉപയോഗിക്കുന്നു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള അമ്മമാരുടെ കൂട്ടായ്മകളാണ് ഇരുമുടി തയ്‌ച്ചെടുക്കുന്നത് .

വിപണിയില്‍ നിലവില്‍ ലഭിയ്‌ക്കുന്ന തോര്‍ത്തുകള്‍ നിര്‍മ്മിക്കുമ്പോള്‍, അനുവദനീയമായതില്‍ കൂടുതല്‍ അനുപാതത്തില്‍ പോളിസ്റ്റര്‍ ചേര്‍ക്കുന്നുണ്ട്. സാധ്യമായ രീതിയില്‍ ഇതൊഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

കൃത്രിമമായി മണം ചേര്‍ത്ത തടിപള്‍പ്പാണ് ചന്ദനം എന്ന പേരില്‍ വിപണിയില്‍ ലഭിക്കുന്നത്. ത്രാഹി ചന്ദനം ശുദ്ധമാണ്, അതുകൊണ്ട് തന്നെ കുറഞ്ഞ അളവിലേ ഉള്‍പ്പെടുത്താനായിട്ടുള്ളു.

വിപണിയില്‍ ഭസ്മമെന്ന പേരില്‍ ലഭിക്കുന്നത് വ്യവസായമാലിന്യമാണ്. നെറ്റിയില്‍ പോയിട്ട് കൈകൊണ്ടുപോലും തൊടാന്‍ പാടില്ലാത്തത്ര വിഷമയമാണ് ഇപ്പോള്‍ ലഭിക്കുന്ന ഭസ്മം. നാടന്‍ പശുവിന്റെ ചാണകത്തില്‍ നിന്നുമാണ് ഭസ്മം തയ്യാറാക്കേണ്ടത്. ഭക്തജനങ്ങളുടെ ഒരു കൂട്ടായ്മയാണ് വിധിപൂര്‍വ്വം ത്രാഹി ഗോമയ ഭസ്മം നിര്‍മ്മിക്കുന്നത്.

കുങ്കുമത്തില്‍ പ്രധാന ചേരുവ മഞ്ഞള്‍ പൊടിയാണ് ഉണ്ടമഞ്ഞള്‍പ്പൊടി, നാരങ്ങാനീര്, പൊന്‍കാരം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്നു. ബാലരാമപുരത്തുള്ള നെയ്‌ത്തുകാരുടെ കൂട്ടായ്മയാണ് മുണ്ടുകള്‍ നിര്‍മ്മിക്കുന്നത്. പരമ്പരാഗത തൊഴില്‍ മേഖലകളും, തൊഴില്‍ നൈപുണ്യവും നശിക്കാതെ നിലനിര്‍ത്തേണ്ടത് കടമയാണെന്ന് ഫൗണ്ടേഷന്റെ നിലപാടാണ് കാരണം. ആരോഗ്യത്തിന് ഹാനികരമായ യാതൊരുവിധ രാസപദാര്‍ത്ഥങ്ങളും ചേര്‍ക്കാതെ, ശുദ്ധമായ സാമഗ്രികള്‍ കൊണ്ടാണ് ത്രാഹി കര്‍പ്പൂരം നിര്‍മ്മിക്കുന്നത്. വിപണിയില്‍ ലഭ്യമാകുന്ന ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്താനുള്ള സാമഗ്രികളില്‍ പ്രാദേശികമായ വ്യതിയാനങ്ങള്‍ കാണാറുണ്ട്. സാമഗ്രികളുടെ എണ്ണം കൂട്ടുന്നതില്‍ കച്ചവട താല്‍പര്യവും ഉണ്ട്. ഗുരു സ്വാമിമാരുടേയും ആചാര്യന്മാരുടേയും അഭിപ്രായപ്രകാരം തയ്യാറാക്കിയതാണ് ത്രാഹി ഇരുമുടിക്കെട്ട്. നാളികേരവും ശര്‍ക്കരയും ഒഴികെ എല്ലാ പൂജാദ്രവ്യങ്ങളും ഇതിലുണ്ടാകും. തോര്‍ത്ത്, അരി, അവല്‍, മലര്‍, കര്‍പ്പൂരം, മഞ്ഞള്‍, ഭസ്മം, ചന്ദനം, കുങ്കുമം, കോര്‍ക്ക്, മെഴുക്, സാമ്പ്രാണി, പനിനീര്‍, നെയ്യ്, വിളക്കുതിരി, കല്‍ക്കണ്ടം, ഉണക്കമുന്തിരി എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 560 രൂപയ്‌ക്ക് ഓര്‍ഡര്‍ ചെയ്യുന്നവരുടെ വീട്ടില്‍ ഇരുമുടിക്കെട്ട് എത്തും.

9526892000 / 9526893000 എന്നീ നമ്പരുകളില്‍ ഒരു മിസ്ഡ്‌ കാള്‍ കൊടുക്കുകയോ, SWAMI എന്ന് വാട്സപ്പ് സന്ദേശം അയയ്‌ക്കുകയോ ചെയ്താല്‍ വിശദാംശങ്ങള്‍ അറിയാം. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക