തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസികത്ത് സമാന്തര പ്രവര്‍ത്തനത്തിന് ആരെയും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിലെ കോണ്‍ഗ്രസ് ഒരു ടീമായാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള അജണ്ട വച്ച് പൊറുപ്പിക്കില്ല. ശശി തരൂര്‍ മലബാര്‍ ജില്ലകളില്‍ നടത്തുന്ന പര്യടനം സംബന്ധിച്ച ചോദ്യങ്ങളോടുള്ള മറുപടിയായാണ് സതീശന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇനി ഒരു വിഭാഗീയതയ്‌ക്ക് കോണ്‍ഗ്രസിന് ബാല്യമില്ല. എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ സ്‌പേസുണ്ട്. അതനുസരിച്ച് എല്ലാവരും പ്രവര്‍ത്തിക്കണം. ഈ വിഷയത്തില്‍ തനിക്ക് പറയേണ്ടത് മാത്രമേ മാധ്യമങ്ങള്‍ക്ക് ലഭിക്കൂ എന്നും മാധ്യമങ്ങള്‍ക്ക് ആവശ്യമുള്ളത് തന്റെ വായില്‍ നിന്നു കേള്‍ക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി. സംഘടനപരമായ കാര്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് കെപിസിസി അധ്യക്ഷന്‍ ആണെന്നും അദ്ദേഹം അത് ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
നഗരസഭ കത്ത് വിവാദത്തില്‍ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹാസ്യരാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത് ഫോണിലൂടെയാണ്. പാര്‍ട്ടി തന്നെ അന്വേഷണ ഏജന്‍സിയാകുന്ന പരിഹാസ്യമായ നിലയാണ്. ഈ പോക്ക് പോയാല്‍ സംസ്ഥാന സര്‍ക്കാരിന് പെന്‍ഷന്‍ പോലും കൊടുക്കാന്‍ കഴിയില്ല. ദുര്‍ചിലവ് നിയന്ത്രിക്കാന്‍ ധനവകുപ്പിന് സാധിക്കുന്നില്ല. പണമില്ലാതെ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്. സാമ്പത്തിക മാനേജ്‌മെന്റില്‍ സര്‍ക്കാര്‍ ദയനീയമായി തോറ്റു. തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്തിന് സര്‍ക്കാര്‍ പിടിച്ചിരിക്കുകയാണെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.സംസ്ഥാനത്തെ പിന്‍വാതില്‍ നിയമനങ്ങളില്‍ യുഡിഎഫ് സമരത്തിലേക്ക് നീങ്ങുമെന്നും സതീശന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: