രാജ്യത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കമ്പനികളില്‍ ഒന്നായ വിആര്‍എല്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ വിജയ് ശങ്കേശ്വറിന്റെ ജീവിതം പറയുന്ന ‘വിജയാനന്ദ്‘ സിനിമയുടെ ഒഫിഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ബംഗളുരു ഒറിയോൺ മാളിൽ നടന്ന ചടങ്ങിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ട്രെയിലർ പുറത്തിറക്കി. ഡിസംബർ ഒമ്പതിന് ഹിന്ദി, കന്നഡ തെലുങ്ക്, തമിഴ്, മലയാളം എന്നീ അഞ്ച് ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. വിആർഎൽ ഫിലിം പ്രൊഡക്ഷൻസിന്റെ നിന്നുള്ള ആദ്യത്തെ സംരംഭമാണ് “വിജയാനന്ദ് “.
ലോജിസ്റ്റിക്സ്, മീഡിയ തുടങ്ങി നിരവധി മേഖലകളില്‍ പ്രശസ്തനായ,വി.ആര്‍.എല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ.ആനന്ദ് ശങ്കേശ്വർ ഈ ചിത്രത്തിലൂടെ ചലച്ചിത്ര നിർമാണ രംഗത്തേയ്‌ക്ക് കടന്നുവരികയാണ്. ഋഷിക ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഹാൽ ആണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ട്രങ്ക് എന്ന ഹൊറർ ത്രില്ലർ ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയയായ സംവിധായികയാണ് ഋഷിക ശർമ്മ. ട്രങ്കിലെ നായകനും നിഹാലായിരുന്നു.
അനന്ത് നാഗ്, വിനയ പ്രസാദ്, വി രവിചന്ദ്രന്‍, പ്രകാശ് ബെലവാടി, അനീഷ് കുരുവിള,സിരി പ്രഹ്ലാദ്, ഭരത് ബൊപ്പണ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്, കീർത്തൻ പൂജാരിയും ഹേമന്തും ചേർന്ന് ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സംഭാഷണം രഘു നടുവില്‍,സ്റ്റണ്ട് രവി വര്‍മ്മ, ഛായാഗ്രഹണം കീര്‍ത്തന്‍ പൂജാരി, ഛായാഗ്രഹണം, നൃത്തസംവിധാനം ഇമ്രാന്‍ സര്‍ധാരിയ, എഡിറ്റര്‍ ഹേമന്ത് കുമാര്‍. പ്രകാശ് ഗോകക്ക് മേക്കപ്പ് ആന്റ് സ്റ്റൈലിംഗ് ആര്‍ട്ടിസ്റ്റായി ഒരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. പിആർഒ എ.എസ് ദിനേശ്, ശബരി.
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹനങ്ങളുടെ ഉടമയും പത്മശ്രീ പുരസ്‌കാര ജേതാവുമാണ് വിജയ് ശങ്കേശ്വർ. ശങ്കേശ്വരിന്റെ അതിശയകരവും ആവേശകരവും സംഭവബഹുലവുമായ ജീവിതകഥയാണ് വിജയാനന്ദ് തങ്ങളുടെ ആദ്യ ചിത്രത്തിലൂടെ വി.ആര്‍.എല്‍ ഫിലിം പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്നത്. 1976-ൽ തുടങ്ങിയ അദ്ദേഹത്തിന്റെ സംരംഭം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനിയായി അറിയപ്പെടുന്നു. എളിയ തുടക്കത്തിൽ നിന്ന് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ കപ്പലിന്റെ ഉടമ വരെയാകാൻ അദ്ദേഹത്തിന് സാധിച്ചു. കർണാടകയിലെ പ്രമുഖ പത്രവും വാർത്താ ചാനലും വിജയ് ശങ്കേശ്വരിന്റെ സ്വന്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: