കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിന് നേരേ ആക്രമണം. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് രാത്രിയില്‍ വീട്ടിലേക്ക് മടങ്ങും വഴി ഗോശ്രീ പാലത്തില്‍ വച്ചാണ് ആക്രമണം. പുതുവൈപ്പിനില്‍ താമസിക്കുന്ന ഉടുമ്പന്‍ചോല സ്വദേശി ടിജോ ആണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നല്കുന്ന സൂചന. ചീഫ് ജസ്റ്റിസിന്റെ കാറിന് മുന്നില്‍ ചാടി അസഭ്യം പറയുകയും ആക്രമണം നടത്താന്‍ മുതിരുകയുമായിരുന്നു. സംഭവത്തില്‍ മുളവുകാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇയാള്‍ നന്നായി മദ്യപിച്ചിരുന്നെന്നാണ് വിവരം. ചീഫ് ജസ്റ്റിസിന്റെ ഗണ്‍മാനാണ് പോലീസില്‍ പരാതി നല്‍കിയത്. ചീഫ് ജസ്റ്റിസിന്റെ വാഹനമാണെന്ന് തിരിച്ചറിഞ്ഞാണ് ആക്രമണമെന്നാണ് പോലീസ് നല്കുന്ന വിവരം. ആക്രമണം നടത്തിയാള്‍ കണ്ടെയ്നര്‍ ഡ്രൈവര്‍ കൂടിയാണ്. ഇതു തമിഴ്നാട് അല്ലെന്നു ആക്രോശിച്ചാണ് കാറിനു നേരേ പാഞ്ഞടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: