മലപ്പുറം: ഉന്നത സ്വാധീനമുള്ള അറുപത്തെട്ടുകാരനെ ഹണി ട്രാപ്പില്‍പ്പെടുത്തി 23 ലക്ഷം രൂപ തട്ടിയ കേസില്‍ വ്ളോഗറായ 28 കാരിക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് കേസെടുത്തു. കേസില്‍ ഭര്‍ത്താവ് തൃശൂര്‍ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെ മലപ്പുറം കല്‍പ്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. 68 കാരനായ കല്‍പ്പകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ച് 28 കാരി റാഷിദ ബന്ധം സ്ഥാപിക്കുകയായിരുന്നു.
വയോധികനെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. അറുപത്തെട്ടുകാരനുമായുള്ള ഭാര്യയുടെ ബന്ധം ഭര്‍ത്താവ് നിഷാദ് കണ്ടതായി നടിച്ചില്ല. മാത്രമല്ല, രഹസ്യമായി ഭര്‍ത്താവ് തന്നെ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തു. ഭര്‍ത്താവ് തുടങ്ങാനിരിക്കുന്ന വ്യാപാരങ്ങളില്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ ദമ്പതികള്‍ പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് 23 ലക്ഷം രൂപ തട്ടിയെടുത്തത്. സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള അറുപത്തെട്ടുകാരന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കിയത്. കല്‍പ്പകഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി നിഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. റാഷിദയ്ക്കെതിരേയും പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: