Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഒരു തെരുവിന്റെ കഥ…

പരമ്പരാഗത പ്രതീകങ്ങള്‍ സംരക്ഷിക്കാന്‍ പഴമയുടെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ നവീകരിച്ച സൂഖ് വാഖിഫ് ആണ് ഈ തെരുവ്.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Nov 19, 2022, 10:54 am IST
in Football

ഖത്തറിന്റെ പാരമ്പര്യവും ജീവിതത്തുടിപ്പുകളും ഇഴുകിച്ചേര്‍ന്ന ഒരു തെരുവിന്റെ കഥയാണിത്. ഏകദേശം 250 വര്‍ഷം പഴക്കമുള്ള ഈ തെരുവിന് പറയാനുള്ളത് ഖത്തറികള്‍ ജീവിതം പടുത്തുയര്‍ത്തിയ കഥ. പരമ്പരാഗത പ്രതീകങ്ങള്‍ സംരക്ഷിക്കാന്‍ പഴമയുടെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ നവീകരിച്ച സൂഖ് വാഖിഫ് ആണ് ഈ തെരുവ്.

രാവിലെ 11 മണിയോടെയാണ് സൂഖിലെത്തിയത്. ലോകകപ്പിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആഡംബര ട്രാമിലായിരുന്നു യാത്ര. മെട്രൊയുടെ ബോഗിയില്‍ കയറുന്ന അനുഭവം. ലോകകപ്പ് ഗാനത്തിന്റെ അകമ്പടിയോടെ പ്രത്യേക ട്രാക്കിലൂടെ അവയൊഴുകിയോടുന്നു. ഹയ കാര്‍ഡുള്ളവര്‍ക്കെല്ലാം ട്രാം യാത്ര സൗജന്യമാണ്. ഡ്രൈവര്‍ ഖത്തറിയും കണ്ടക്ടര്‍ ആഫ്രിക്കന്‍ വംശജനും. അങ്ങനെ വിവിധ സംസ്‌കാരങ്ങളുടെ സമ്മേളനം കൂടിയാണ് ട്രാമുകള്‍. അധികം തിരക്കില്ലാത്ത വീഥി. രാത്രിയുടെ സുഗന്ധമാസ്വദിച്ച് പകല്‍ ദീര്‍ഘനേരം ഉറങ്ങുന്നവരാണ് ഖത്തറികള്‍. അതുകൊണ്ട് സൂഖ് ഉണരുന്നതേയുള്ളൂ. ഖത്തറിലെത്തിയ എല്ലാവരുടെയും പ്രിയപ്പെട്ട ഇടമാണിത്. മെക്‌സിക്കന്‍ ആരാധകര്‍ ഉയര്‍ത്തിയ ആരവം ദൂരെനിന്ന് കേട്ടു. ദ്യോഗോ എന്ന ആരാധകന്റെ നേതൃത്വത്തിലായിരുന്നു ഒരു സംഘമെത്തിയത്. മെക്

സിക്കോ ജയിക്കണമെന്നാണ് ആഗ്രഹമെങ്കിലും അര്‍ജന്റീന അവരെ തോല്‍പ്പിക്കുമെന്നാണ് ഇവര്‍ വിഷമത്തോടെ പറയുന്നത്. തൊട്ടപ്പുറത്ത് ഓറഞ്ച് വേഷധാരികളായ വേറെ കുറെ ആരാധകര്‍. ആദ്യമോര്‍ത്തു അവര്‍ നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ളവരാണെന്ന്. ലോകകപ്പിനായി ഖത്തറിലെത്തിയ ക്രൂസ് കപ്പലുകളിലെ ഇറ്റലിക്കാരായ ജീവനക്കാരായിരുന്നു അവര്‍. ലോകകപ്പില്‍ ഇറ്റലി കളിക്കാനില്ലാത്തതിന്റെ സങ്കടം പങ്കുവച്ച് അവരും കപ്പലിലേക്ക് മടങ്ങി.

മലയാളികള്‍ നടത്തുന്ന നിരവധി സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഹോട്ടലുകളാണ് പ്രധാനം. മലപ്പുറത്തുനിന്നും കോഴിക്കോടുനിന്നും ദശാബ്ദങ്ങള്‍ക്കു മുമ്പ് ഉരുവില്‍ ഇവിടെയത്തി ഹോട്ടല്‍ തുടങ്ങിയവരുമുണ്ട്. ഇവിടത്തെ പ്രസിദ്ധമായ ബിസ്മില്ല എന്ന ഹോട്ടല്‍ ഏതാണ്ട് 80 വര്‍ഷം മുന്‍പ് ഇവിടെയെത്തിയ ഒരു മലയാളിയുടേതാണ്. സ്റ്റാന്‍ഡിങ് മാര്‍ക്കറ്റ് എന്നൊരു പേരുകൂടി ഈ തെരുവിനുണ്ട്. കച്ചവടക്കാര്‍ എഴുന്നേറ്റുനിന്ന് സാധനങ്ങള്‍ വില്‍ക്കുന്നു എന്നേ ഇതിനര്‍ഥമുള്ളൂ. എക്‌സലേറ്റര്‍ ഉയര്‍ന്നുപൊങ്ങിചെല്ലുന്നത് സൂഖ് വാഖിഫിന്റെ പ്രധാന കവാടത്തിലേക്കാണ്. ഖത്തര്‍ ആര്‍ട്ട് സെന്ററാണ് ഇവിടെ ആദ്യം കാണുക. മലയാളിയടക്കം ധാരാളം കലാകാരന്മാര്‍ ഇവിടെ ചിത്രരചനയിലും പെയിന്റിങ്ങുകളിലും ഏര്‍പ്പെട്ടിട്ടുണ്ട്. മെസിയും നെയ്‌മറും റൊണാള്‍ഡോയും എംബാപ്പയും എന്നു വേണ്ട എല്ലാ സൂപ്പര്‍ താരങ്ങളുടെയും വരച്ച ചിത്രങ്ങളും പഴയകാല ഖത്തറിന്റെ ജീവിതശൈലിയെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളും ആര്‍ട്ട് ഗാലറിയുടെ ഭംഗി കൂട്ടുന്നു.

സൂഖിന്റെ രണ്ടു വശത്തും നിരവധി കച്ചവടക്കാരുണ്ട്. ഖത്തറിന്റെ പരമ്പരാഗത വസ്ത്രങ്ങള്‍, മധുര പലഹാരങ്ങള്‍, ഭക്ഷണപദാര്‍ഥങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍ എന്നുവേണ്ട എല്ലാം ഇവിടെ ലഭിക്കും. സീഷ ലോഞ്ചുകളാണ് മറ്റൊരു മുഖ്യാകര്‍ഷണം.

1990കളിലാണ് ഖത്തറിന്റെ സാമ്പത്തിക മേഖല വന്‍ കുതിപ്പ് നടത്തുന്നത്. ഇതോടെ സൂഖ് തകര്‍ച്ചയിലേക്ക് വീണു. 2003-ല്‍ ഉണ്ടായ അഗ്‌നിബാധയില്‍ സൂഖിന്റെ ഭൂരിഭാഗവും നശിച്ചു. 2006-ല്‍ സര്‍ക്കാര്‍ ഒരു പുനരുദ്ധാരണ പരിപാടിക്ക് തുടക്കമിട്ടു. ഏഷ്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത മരവും മുളയുമാണ് നവീകരണത്തിന് ഉപയോഗിച്ചത്.  

Tags: കഥലോകകപ്പ് ഫുട്ബാള്‍ഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.