തിരുവനന്തപുരം::മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളെ പെന്ഷന് ലാക്കാക്കി നിയമിച്ച് ഖജനാവ് ധൂര്‍ത്തടിക്കുന്ന ഇടത് സര്‍ക്കാരിന്റെ രീതിയ്ക്കെതിരെയും പോര്‍മുഖം തുറക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
ഉന്നതവിദ്യാഭ്യാസരംഗത്തെ നിയമനവിവാദങ്ങളില്‍ അനുകൂല കോടതിവിധികളിലൂടെ വിജയം വരിച്ചതോടെ ഗവര്‍ണര്‍ ആരിഫ്ഖാന് ജനപിന്തുണ ഏറുകയാണ്. നിയമനവിവാദങ്ങളില്‍ മാധ്യമവിമര്‍ശനങ്ങള്‍ ശക്തമായതോടെ രണ്ടാം പിണറായി സര്‍ക്കാരിന് ശക്തമായ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
ഇതോടെ ഇനി മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിലെ വഴിവിട്ട രീതികളും വിമര്ശനപരിധിയിലേക്ക് കൊണ്ടുവരാനാണ് ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമം. രണ്ടരവര്‍ഷം കഴിയുമ്പോള്‍ പഴ്സണല്‍ സ്റ്റാഫുകളെ മാറ്റി നിയമിക്കുക വഴി കൂടുതല്‍ പേര്‍ക്ക് പെന്ഷന് ഉറപ്പിക്കാനാണ് ശ്രമം. ഇതുവഴി ഖജനാവിലെ പണമാണ് ധൂര്ത്തടിക്കപ്പെടുന്നതെന്നും ഗവര്‍ണര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. ഈ പ്രവണത നിയന്ത്രിക്കാന്‍ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുകയാണ് ഗവര്‍ണറുടെ അടുത്ത നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: