Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇന്ത്യയുടെ ബാലിവിജയം

ചില രാജ്യങ്ങള്‍ക്ക് അഭിപ്രായമുണ്ടായിരുന്നെങ്കിലും റഷ്യന്‍ ആക്രമണത്തെ തുറന്നെതിര്‍ക്കുകയോ അപലപിക്കുകയോ ചെയ്തില്ല. ഇവിടെയും ഇന്ത്യയുടെ നിലപാട് നിര്‍ണായകമായി എന്നുവേണം മനസ്സിലാക്കാന്‍. അംഗരാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ ഐക്യമില്ലാതെ സംയുക്ത പ്രഖ്യാപനം നടത്താനാവില്ല. എന്നാല്‍ അഭിപ്രായ സമന്വയത്തിലൂടെ അതിനു കഴിഞ്ഞു എന്നതുതന്നെ മാറ്റത്തെ കുറിക്കുന്നു. വിട്ടുനിന്നാല്‍ ഒറ്റപ്പെടുമെന്ന ബോധം വിയോജിക്കുന്നവക്കുപോലും ഉണ്ടായി എന്നാണ് കരുതേണ്ടത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 18, 2022, 05:00 am IST
in Editorial

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ബാലിയില്‍ സമാപിണ്ടച്ച പതിനേഴാമത് ജി-20 ഉച്ചകോടിക്ക് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞു. ഇന്ത്യയും അമേരിക്കയും ചൈനയും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്ന ലോകരാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്‌മയായ ജി-20 യുടെ അടുത്ത അധ്യക്ഷ പദവി ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഉച്ചകോടിയുടെ സമാപന ചടങ്ങില്‍ ഈ പദവി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പ്രവര്‍ത്തനനിരതവുമായ ഒന്നായിരിക്കും ഇന്ത്യയുടെ അജïയെന്നും, ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്നും അധ്യപക്ഷ പദവിയേറ്റെടുത്ത് പ്രധാനമന്ത്രി മോദി പറഞ്ഞത് പുതിയൊരു തുടക്കത്തിന്റെ ആശയും ആവേശവും പകര്‍ന്നു നല്‍കുന്നതായിരുന്നു. ലോകം ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളിലും സാമ്പത്തിക മാന്ദ്യത്തിലും അവശ്യ സാധനങ്ങളുടെ വില വര്‍ധനയിലും ഊര്‍ജപ്രതിസന്ധിയിലും ഉഴലുകയും, കൊവിഡ് മഹാമാരിയുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കുകയും ചെയ്യുമ്പോഴാണ് ഇന്ത്യ ജി-20 അധ്യക്ഷ പദവി ഏറ്റെടുക്കുന്നതെന്ന മോദിയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യബോധത്തിലധിഷ്ഠിതമായാണ് താന്‍ കാര്യങ്ങളെ കാണുന്നതെന്ന് വ്യക്തമാക്കുന്നു. പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടുകയല്ല, പരസ്പര സഹകരണത്തിലൂടെ അതിനെ നേരിടുകയാണ് വേïതെന്ന സമീപനമാണ് മോദി പിന്തുടരുന്നത്. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേïപ്പോള്‍ തന്നെ പൊതുവായ ലക്ഷ്യങ്ങള്‍ക്കുവേïി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ രാജ്യങ്ങള്‍ക്കു കഴിയുമെന്നും കഴിയണമെന്നുമുള്ള സന്ദേശമാണ് അധ്യക്ഷപ്രസംഗത്തില്‍ മോദി നല്‍കിയത്.

ഉച്ചകോടി അംഗീകരിച്ച സംയുക്ത പ്രമേയത്തിലും ഇന്ത്യയുടെ ആശയങ്ങളും നിലപാടുകളുമാണ് പ്രതിഫലിക്കുന്നത്. ഈ യുഗം യുദ്ധത്തിന്റേതല്ലെന്നും, സമാധാനപരമായ സംഭാഷണങ്ങളിലൂടെയാണ് രാജ്യങ്ങള്‍  തമ്മിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേïതെന്നും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇതേ നിലപാടാണ് ജി-20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആഗോള സാമ്പത്തിക രംഗത്തെ ഗുരുതരമായി ബാധിക്കുന്ന ഉക്രൈന്‍ യുദ്ധത്തില്‍നിന്ന് റഷ്യ നിരുപാധികം പിന്മാറണമെന്ന അംഗരാജ്യങ്ങളുടെ ആവശ്യം പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുï്. ഇതു സംബന്ധിച്ച് റഷ്യയും ചൈനയും ചില വിയോജിപ്പുകള്‍ ഉയര്‍ത്തിയിരുന്നു. സുരക്ഷാ കാര്യങ്ങള്‍ പരിശോധിക്കേï വേദിയല്ല ജി-20 ഉച്ചകോടി എന്നതായിരുന്നു ഇതില്‍ പ്രധാനം. അതേസമയം സുരക്ഷാ പ്രശ്‌നങ്ങള്‍ ആഗോള സമ്പദ്ഘടനയെ ബാധിക്കുമെന്ന കാര്യം അവര്‍ സമ്മതിക്കുകയും ചെയ്തു. ഇതും പ്രമേയത്തിലുï്. ചില രാജ്യങ്ങള്‍ക്ക് അഭിപ്രായമുïായിരുന്നെങ്കിലും റഷ്യന്‍ ആക്രമണത്തെ തുറന്നെതിര്‍ക്കുകയോ അപലപിക്കുകയോ ചെയ്തില്ല. ഇവിടെയും ഇന്ത്യയുടെ നിലപാട് നിര്‍ണായകമായി എന്നുവേണം മനസ്സിലാക്കാന്‍. അംഗരാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ ഐക്യമില്ലാതെ സംയുക്ത പ്രഖ്യാപനം നടത്താനാവില്ല. എന്നാല്‍ അഭിപ്രായ സമന്വയത്തിലൂടെ അതിനു കഴിഞ്ഞു എന്നതുതന്നെ മാറ്റത്തെ കുറിക്കുന്നു. വിട്ടുനിന്നാല്‍ ഒറ്റപ്പെടുമെന്ന ബോധം വിയോജിക്കുന്നവര്‍ക്കുപോലും ഉïായി എന്നാണ് കരുതേïത്.

മറ്റു പല രാജ്യാന്തര വേദികളിലുമെന്നപോലെ പ്രധാനമന്ത്രി മോദി തന്നെയായിരുന്നു ഉച്ചകോടിയിലെ താരം. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി മൂന്നു ദിവസത്തെ സന്ദര്‍ശനമാണ് ഇന്തോനേഷ്യയില്‍ മോദി നടത്തിയത്. വിമാനത്താവളത്തില്‍ മോദിക്ക് നല്‍കിയ പരമ്പരാഗതമായ സ്വീകരണത്തില്‍ ആവേശം അലയടിച്ചു. ആദ്യ ദിവസം ബാലിയില്‍ കഴിയുന്ന ഇന്ത്യക്കാരുമായി സംവദിച്ചപ്പോള്‍ ഇന്തോനേഷ്യയും  ഇന്ത്യയും തമ്മില്‍ നൂറ്റാïുകളായി നിലനില്‍ക്കുന്ന സാംസ്‌കാരിക ബന്ധത്തെക്കുറിച്ചും വിനിമയത്തെക്കുറിച്ചും മോദി എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളുടെയും ആകാശത്ത് വര്‍ണമനോഹരമായ പട്ടങ്ങള്‍ പാറിക്കളിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. ഉച്ചകോടിക്കെത്തിയ  ലോകനേതാക്കളുമായി മോദി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ തത്സമയം ലോകമെമ്പാടുമെത്തിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് സ്‌കോള്‍സ് തുടങ്ങിയവരുമായി മോദി നടത്തിയ ചര്‍ച്ചകളില്‍ ആ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താനും, വിവിധ രംഗങ്ങളില്‍ സഹകരണം വ്യാപിപ്പിക്കാനുമുള്ള ധാരണയിലെത്തി. ഇന്ത്യയില്‍നിന്നുള്ള 3000 പേര്‍ക്കാണ് ഋഷി സുനക് വിസ അനുവദിച്ചത്. ജനാധിപത്യത്തിന്റെ കേദാരമായ ഇന്ത്യയില്‍ നടക്കുന്ന അടുത്ത ജി-20 ഉച്ചകോടിക്ക് അംഗരാജ്യങ്ങളെ മോദി ക്ഷണിച്ചിരിക്കുകയാണ്. അടുത്തവര്‍ഷം സപ്തംബറില്‍ ദല്‍ഹിയില്‍ നടക്കുന്ന ഈ രാജ്യാന്തര സമ്മേളനം ഇന്ത്യയുടെ നായകത്വം അരക്കിട്ടുറപ്പിക്കുന്ന ഒന്നായിരിക്കുമെന്ന് പ്രത്യാശിക്കാം.

Tags: indiaജി20 ഉച്ചകോടിസമ്മേളനംജി20 ഇന്തോനേഷ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.