കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ നാട്ടിലിറങ്ങി ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ കടുവയെ വനം വകുപ്പ് കുടുക്കി. രണ്ടാഴ്ചയലേറെയായി കടുവ നാട്ടിലിറങ്ങി ജന ജീവിതത്തിന് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതോടെ വനം വകുപ്പ് കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുകയായിരുന്നു.
കുപ്പമുടി എസ്‌റേറ്റ് പൊന്‍മുടി കോട്ടയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. നാട്ടിലിറങ്ങിയ കടുവ രണ്ടാഴ്ചയ്‌ക്കുള്ളില്‍ നിരവധി വളര്‍ത്തു മൃഗങ്ങളേയും ആക്രമിച്ചുകൊന്നതോടെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. കടുവയെ കൂട്ടിലാക്കാനായി നിരവധിത്തവണ കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. പ്രതിഷേധം വര്‍ധിച്ചതോടെ ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളുമടക്കം മേഖലയില്‍ സ്ഥാപിച്ച് നിരീക്ഷണം കടുപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: