പത്തനംതിട്ട: നിയുക്ത ശബരിമല മേല്‍ശാന്തിയുടെ സ്ഥാനരോഹണച്ചടങ്ങ് ബുധനാഴ്ച നടന്നു. തന്ത്രി കണ്ഠരര് രാജീവരാണ് നിയുക്ത ശബരിമല മേല്‍ശാന്തിയുടെ സ്ഥാനരോഹണച്ചടങ്ങിന് മേല്‍നോട്ടം വഹിച്ചത്. നിയുക്ത മേല്‍ശാന്തിയുടെ സ്ഥാനാരോഹണച്ചടങ്ങ് ആറരയോടെ ശബരിമല ശ്രീകോവിലിന്റെ മുന്നില്‍ നടന്നു.
തന്ത്രി കണ്ഠരര് രാജീവര് നിയുക്ത മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി അദ്ദേഹത്തെ കലശാഭിഷേകം ചെയ്ത ശേഷം ആവണിപ്പലകമേല്‍ ഇരുത്തി. പിന്നീട് ശ്രീ അയ്യപ്പന്റെ മൂലമന്ത്രം അദ്ദേഹത്തിന് ഉപദേശിച്ചുകൊടുത്തു.
നിയുക്ത മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെ സ്ഥാനാരോഹണച്ചടങ്ങ് മാളികപ്പുറം ക്ഷേത്രത്തിന്റെ മുന്നിലുമാണ് നടന്നത്. ശ്രീകോവിലില്‍ നിന്നും പൂജിച്ച കലശത്തില്‍ നിന്നുള്ള ജലം അഭിഷേകം ചെയ്താണ് സ്ഥാനാരോഹണച്ചടങ്ങ് നടന്നത്.
ഇക്കുറി വന്‍തിരക്കാണ് പ്രതീക്ഷിക്കുന്നത്. ദിവസേന ഒരു ലക്ഷത്തോളം പേരെങ്കിലും സന്ദര്‍ശനം നടത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇക്കുറി മൂന്ന് പാതയിലൂടെ ഭക്തജനങ്ങള്‍ക്ക് എത്തിച്ചേരാം. സ്വാമി അയ്യപ്പന്‍, നീലിമല, കാനനപാത എന്നിങ്ങനെ മൂന്ന് പാതകളിലൂടെയും ഭക്തജനങ്ങള്‍ക്ക് എത്തിച്ചേരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: