തിരുവനന്തപുരം: കോര്‍പറേഷനിലെ നിയമനലിസ്റ്റ് ചോദിച്ചുള്ള കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കോര്പറേഷന് സെക്രട്ടറിയ്ക്കും തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് നോട്ടീസയച്ചു. നവമ്പര്‍ 20നകം രേഖാമൂലം മറുപടി നല്‍കാനാവശ്യപ്പെട്ടാണ് നോട്ടീസ്.
ഡിസംബര്‍ രണ്ടിന് ഇരുവരും ഓണ്‍ലൈന്‍ സിറ്റിംഗില്‍ ഹാജരാവണം. മേയര്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധീര്‍ ഷാ പാലോട് നല്കിയ പരാതിയിലാണ് നോട്ടീസ്.
ഇതിനിടെ കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ പൊലീസ് കേസെടുക്കുമെന്ന് സൂചനയുണ്ട്. വിജിനലന്‍സ് അന്വേഷണത്തിന് ശേഷം വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവധിയിലുള്ള ക്രൈംബ്രാഞ്ച് മേധാവി വെള്ളിയാഴ്ച തിരിച്ചെത്തിയ ശേഷം ഇതുസംബന്ധിച്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: